Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകെ.എസ്.ആർ.ടി.സി ബസ്...

കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെയും യാത്രക്കാരനെയും മർദിച്ചു

text_fields
bookmark_border
കായംകുളം: സ്കൂട്ടറിലെത്തിയ രണ്ടുപേർ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്​റ്റ്​ ബസ് തടഞ്ഞു നിർത്തി ഡ്രൈവറെയും യാത്രക്കാരനെയും മർദിച്ചു. വ്യാഴാഴ്ച വൈകീട്ട്​ ആറിന്​ ദേശീയപാതയിൽ കായംകുളം കുന്നത്താലുംമൂട് ജങ്​ഷനിലായിരുന്നു സംഭവം. തൃശൂരിൽനിന്ന്​ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിന് പിന്നാലെ എത്തിയ യുവാക്കൾ സ്കൂട്ടർ കുറുകെ നിർത്തി ഡ്രൈവർ ബിജുമായി വാക്​തർക്കത്തിലേർപ്പെടുകയും തുടർന്ന് മർദിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത യാത്രക്കാരനും മർദനമേറ്റു. സംഭവമറിഞ്ഞ് എത്തിയ പോലീസ് കായംകുളം സ്വദേശി രാഹുലിനെ കസ്റ്റഡിയിൽ എടുത്തു. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന യുവാവ് ഓടിമറഞ്ഞു. സംഭവത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസ്സം നേരിട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story