Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകൃഷി നശിച്ചു; ഷട്ടറുകൾ...

കൃഷി നശിച്ചു; ഷട്ടറുകൾ പ്രവർത്തനസജ്ജമാക്കണം

text_fields
bookmark_border
കൃഷി നശിച്ചു; ഷട്ടറുകൾ പ്രവർത്തനസജ്ജമാക്കണം
cancel
അരൂർ: തുടർച്ചയായ വേലിയേറ്റത്തിനും വെള്ളപ്പൊക്കത്തിനും പരിഹാരം കാണാൻ മണ്ഡലത്തിലെ തഴുപ്പ്-പുല്ലുവേലി ഷട്ടറും എഴുപുന്ന പേനാടി ഷട്ടറും പ്രവർത്തനക്ഷമമാക്കണമെന്ന ആവശ്യം ശക്തമായി. വേലിയേറ്റംമൂലം വീടുകൾ പലതും നാശത്തിലാണ്. കൃഷിയും നശിച്ചു. ശുദ്ധജല സ്രോതസ്സുകളും മലിനമായി. തുറവൂർ, കുത്തിയതോട്​, കോടംതുരുത്ത്, എഴുപുന്ന പഞ്ചായത്തുകളിലെ പടിഞ്ഞാറൻ പ്രദേശത്തെ വേലിയേറ്റത്തിൽനിന്ന്​ ഉപ്പുവെള്ള ഭീഷണിയിൽനിന്ന്​ സംരക്ഷിച്ചിരുന്നത് പുല്ലുവേലി, പേനാടി ഷട്ടറുകളാണ്. ഇരുഷട്ടറുകളും പ്രവർത്തനക്ഷമമല്ലാത്തതിനാൽ ഉപ്പുവെള്ളം കയറി ആയിരക്കണക്കിന്​ ഏക്കർ വയലുകളാണ് കൃഷിയോഗ്യമല്ലാതായത്. നെൽകൃഷി ചെയ്യാൻപറ്റാത്ത സാഹചര്യത്തിൽ കർഷകർ പൂർണമായി കൃഷിയിൽനിന്ന്​ പിൻവാങ്ങിയ സ്ഥിതിയാണ്. ഷട്ടറുകൾ പുനഃസ്ഥാപിച്ചാൽ കൊച്ചി കായലിൽനിന്ന്​ വേമ്പനാട്ടുകായലിൽനിന്ന്​ കയറുന്ന ഉപ്പുവെള്ളം നിയന്ത്രിക്കാൻ കഴിയും. ചിത്രം തഴുപ്പ്-പുല്ലുവേലി ഷട്ടർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story