Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2022 5:31 AM IST Updated On
date_range 21 Jan 2022 5:31 AM ISTകെ.ഐ.പി കനാൽ ചോർച്ച; വെള്ളം കയറിയ സ്ഥലങ്ങൾ എം.എൽ.എ സന്ദർശിച്ചു
text_fieldsbookmark_border
ചാരുംമൂട്: ചുനക്കര തെക്കുംമുറിയിൽ ചാരുംമൂടിന് സമീപം കെ.ഐ.പി കനാൽ ചോർച്ചയിൽ വെള്ളം കയറി നഷ്ടമുണ്ടായ സ്ഥലങ്ങൾ എം.എസ്. അരുൺ കുമാർ എം.എൽ.എ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സന്ദർശിച്ചു. ചോർച്ചയെ തുടർന്ന് കനാൽ അടച്ചതോടെ ചുനക്കര വടക്കൻ പ്രദേശത്തെ നെൽകൃഷി പ്രതിസന്ധിയിലായി. 250 ഏക്കറിലെ നെൽകൃഷിക്കു വേണ്ട ജലവിതരണമാണ് മുടങ്ങിയത്. പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകാനും സാധ്യതയേറി. സ്ഥലത്തെത്തിയ എം.എൽ.എ പ്രശ്നം വേഗം പരിഹരിക്കാൻ കെ.ഐ.പി എക്സിക്യൂട്ടിവ് എൻജീനിയർ സാം ആന്റണി, അസി. എക്സി. എൻജിനീയർ ഷാനിഫാബീവി, എ.ഇ. സുകന്യ എന്നിവർക്ക് നിർദേശം നൽകി. ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ, കൃഷിമന്ത്രി പി.പ്രസാദ് എന്നിവരുമായി ഫോണിൽ ബന്ധപ്പെട്ട് എം.എൽ.എ വിഷയം ബോധ്യപ്പെടുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. അനിൽകുമാർ, സ്ഥിരം സമിതി അധ്യക്ഷൻ വി.കെ. രാധാകൃഷ്ണൻ, കൃഷി ഓഫിസർ സരിത, കൃഷി അസിസ്റ്റന്റ് ഷാജി, പഞ്ചായത്ത് അംഗങ്ങളായ ഷക്കീല, മാജിത സാദിഖ്, കർഷിക കർമസേന അംഗം ശിവദാസൻ പിള്ള, എസ്.സാദിഖ് തുടങ്ങിയവരും പങ്കെടുത്തു. ഫോട്ടോ കെ.ഐ.പി കനാൽ ചോർച്ചയിൽ വെള്ളം കയറിയ സ്ഥലങ്ങൾ എം.എസ്. അരുൺ കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
