Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2022 5:29 AM IST Updated On
date_range 21 Jan 2022 5:29 AM ISTപി.ഡി.പി തെരഞ്ഞെടുപ്പ് കൺവെൻഷൻ
text_fieldsbookmark_border
കായംകുളം: മർദിതപക്ഷ രാഷ്ട്രീയത്തിന് മാത്രമേ ഫാഷിസത്തെ എതിർക്കാൻ സാധിക്കൂവെന്ന് പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുമാർ അസാദ്. പി.ഡി.പി മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൻസൂർ കായംകുളം അധ്യക്ഷത വഹിച്ചു. സെക്രട്ടേറിയറ്റ് അംഗം പി.ടി. ഷംസുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല ജനറൽ കൺവീനർ സിനോജ് താമരക്കുളം തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. വിമൻസ് സംസ്ഥാന ഭാരവാഹികളായ സീന ഷാജഹാൻ, സുനിത സമദ്, ട്രേഡ് യൂനിയൻ സംസ്ഥാന സെക്രട്ടറി എം.എം. ഹാഷിം, മുൻ ജില്ല പ്രസിഡന്റ് എൻ. അനിൽകുമാർ, നസീർ കുറ്റിത്തെരുവ്, സിദ്ദീഖ് കാക്കോംതറ, സിയാദ് രണ്ടാംകുറ്റി, വൈ.എസ്.ആർ. ഷാഹുൽ ഹമീദ്, സാദിഖ് അഹമ്മദ്, ഷാജി ആലിപുരയിടം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മൻസൂർ കായംകുളം (പ്രസി.), കെ.കെ. നിസാം (സെക്ര.), എച്ച്. സലിം (വൈ.പ്രസി.), ടി. ഷിജാർ (ജോ.സെക്ര.), വൈ.എം. റഫീഖ് (ട്രഷ.). വൈ. ഷാജഹാൻ, സത്താർ ചേരവള്ളി, കുഞ്ഞുമോൾ സലിം, ഹിബ ഫാത്തിമ, ഹഫിൻ സമദ് (കൺ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story