Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനഗരസഭ വൈസ് ചെയർമാൻ...

നഗരസഭ വൈസ് ചെയർമാൻ ഇടപെട്ടു; കടത്തുതോണി പുനഃസ്ഥാപിച്ചു

text_fields
bookmark_border
ആലപ്പുഴ: നഗരസഭ വൈസ് ചെയർമാൻ പി.എസ്​.എം. ഹുസൈന്‍റെ ഇടപെടലിൽ കടത്തുതോണി പുനഃസ്ഥാപിച്ചു. ചുങ്കം-പള്ളാത്തുരുത്തി തോട്ടിലെ ചിറക്കോട് മസ്ജിദിന് സമീപത്തെ കടത്തുതോണിയാണ്​ വീണ്ടും സജീവമായത്​. ചോർച്ച രൂപപ്പെട്ടതോടെ കഴിഞ്ഞ ഒന്നര മാസമായി തോണി കരക്ക്‌ കയറ്റിവെച്ചിരിക്കുകയായിരുന്നു. ഇതോടെ നാട്ടുകാർക്ക് മാറുകരയെത്താനുള്ള മാർഗം അടഞ്ഞു. പള്ളാത്തുരുത്തി, തിരുമല വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തോണിയുടെ ദുരവസ്ഥയറിഞ്ഞ്​ വൈസ്​ ചെയർമാന്‍റെ നേതൃത്വത്തിൽ സുമനസ്സുകളിൽനിന്ന് പണം സ്വരൂപിച്ചാണ്​ അറ്റകുറ്റപ്പണി തീർത്തത്​. പി.എസ്​.എം. ഹുസൈൻ തോണി നാട്ടുകാർക്ക്​ കൈമാറി. ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൻ ബീന രമേശ്, എ. ആബിദ്​, ഷൈമസ് ബഷീർ, പി.ഒ. ഹനീഫ്, സന്തോഷ്, സജിന, മുംതാസ്, സൗദ തുടങ്ങിയവർ പങ്കെടുത്തു. APL kadathu thoni ചുങ്കം-പള്ളാത്തുരുത്തി തോട്ടിലെ ചിറക്കോട് മസ്ജിദിന് സമീപത്തെ കടത്തുതോണി നഗരസഭ വൈസ്​ ചെയർമാൻ പി.എസ്​.എം. ഹുസൈൻ നാട്ടുകാർക്ക്​ കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story