Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2022 5:29 AM IST Updated On
date_range 21 Jan 2022 5:29 AM IST'എലിവേറ്റഡ് ബീച്ച് ഹൈവേ: ഫലപ്രദമായ വാഹന നിയന്ത്രണ സംവിധാനം വേണം'
text_fieldsbookmark_border
ആലപ്പുഴ: നിരന്തരം അപകടങ്ങളുണ്ടാകുന്ന ആലപ്പുഴ ബൈപാസ് എലിവേറ്റഡ് ബീച്ച് ഹൈവേയില്‍ ഫലപ്രദമായ വാഹന നിയന്ത്രണസംവിധാനങ്ങള്‍ ഒരുക്കൽ അനിവാര്യമെന്ന് പഠനം. ഡ്രൈവര്‍മാരുടെ അവിവേകവും അഹന്തയും അശ്രദ്ധയുമാണ് മുഖ്യമായും തടയേണ്ടത്. ഇങ്ങനെയുള്ളവരാണ് നിരപരാധികളുടെ ജീവൻ പൊലിയാനും പരിക്കേൽക്കാൻ കാരണമാകുന്നതെന്നും തത്തംപള്ളി റെസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആർ.എ) നടത്തിയ പഠനത്തിൽ പറയുന്നു. ഏഴു കി.മീ. ദൂരമുള്ള എലിവേറ്റഡ് ഹൈവേയിൽ രാത്രികാലത്ത് സഹായസംവിധാനങ്ങള്‍ ഒന്നുംതന്നെയില്ല. അപകടങ്ങളുണ്ടാകുമ്പോള്‍ മണിക്കൂറുകളോളമാണ് ഗതാഗതം തടസ്സപ്പെടുന്നത്. പാലങ്ങള്‍ പോലുള്ളയിടങ്ങളില്‍ ഓവര്‍ടേക്കിങ് പാടില്ലെങ്കിലും ബഹുഭൂരിപക്ഷവും ഇത് അനുസരിക്കാറില്ല. വേഗ നിയന്ത്രണമുള്ളയിടത്തും ഇരുചക്രവാഹനങ്ങള്‍ അടക്കം ചീറിപ്പായുകയാണ്. ദീര്‍ഘവീക്ഷണമില്ലാത്ത നിര്‍മിതിയും നിര്‍മാണ അപാകതകളുമാണ് പ്രശ്‌നം ഗുരുതരമാവാനും അപകടങ്ങള്‍ അടിക്കടിയുണ്ടാകാനും കാരണമാകുന്നതെന്ന് ടി.ആർ.എ വിലയിരുത്തി. നാലു പതിറ്റാണ്ടെടുത്ത് അശാസ്ത്രീയ രീതിയില്‍ നിര്‍മിച്ച ഇടുങ്ങിയ രണ്ടുവരി എലിവേറ്റഡ് ഹൈവേയിലെ നിരന്തര അപകടങ്ങള്‍ ഒഴിവാക്കാന്‍ ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ രംഗത്ത് വരണമെന്ന് ടി.ആർ.എ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story