Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനിരോധിത പുകയില...

നിരോധിത പുകയില ഉല്‍പന്നം കടത്തിയ ലോറിയില്‍നിന്ന്​ കണ്ടെടുത്ത ഉരുളക്കിഴങ്ങ് ഒടുവിൽ നശിപ്പിച്ചു

text_fields
bookmark_border
നിരോധിത പുകയില ഉല്‍പന്നം കടത്തിയ ലോറിയില്‍നിന്ന്​  കണ്ടെടുത്ത ഉരുളക്കിഴങ്ങ് ഒടുവിൽ നശിപ്പിച്ചു
cancel
ചേര്‍ത്തല: ദേശീയപാതയിൽ ലോറിയിൽ നിരോധിത പുകയില ഉല്‍പന്നം കടത്തിയ ലോറിയില്‍നിന്ന്​ പൊലീസ് കണ്ടെടുത്ത ഉരുളക്കിഴങ്ങ് നശിപ്പിച്ചു. ഇതോടെ പൊലീസിന് തലവേദനയായ പ്രതിസന്ധിക്ക്​ പരിഹാരമായി. കിഴങ്ങ് വളമാക്കാന്‍ സ്വകാര്യവ്യക്തി സന്നദ്ധനായതോടെയാണ് അധികൃതര്‍ തടിയൂരിയത്. പഴകിയതുമൂലം ഭക്ഷ്യയോഗ്യമല്ലാതായ കിഴങ്ങ് കുഴിച്ചുമൂടാന്‍ കലക്ടര്‍ സിവില്‍സപ്ലൈസ് വകുപ്പിനെ ചുമതലപ്പെടുത്തിയെങ്കിലും ഫണ്ടില്ലാത്തതിനാല്‍ കൈയൊഴിഞ്ഞു. അതിനിടെയാണ് ജില്ല ഭരണകൂടം ഇടപെട്ട് സ്വകാര്യ വ്യക്തിയുടെ തെങ്ങിന്‍ തോപ്പില്‍ വളമായി ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. സ്വകാര്യ വ്യക്തിയുടെ സ്വന്തം ചെലവില്‍ ബുധനാഴ്ച തന്നെ ഇത്​ ലോറിയില്‍നിന്ന്​ നീക്കി. ചേര്‍ത്തലയില്‍ ദേശീയപാതയിലാണ് ലോറിയില്‍ ഉരുളക്കിഴങ്ങു ചാക്കുകള്‍ക്കടിയില്‍ വെച്ച് 100 ചാക്കുകളിലായി കടത്തിയ ഒരുകോടിയിലേറെ വിലവരുന്ന പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്. 280 ചാക്കുകളിലായി 12,600 കിലോയോളം കിഴങ്ങാണ് ഇതിനായി ഉപയോഗിച്ചത്. ഉരുളക്കിഴങ്ങ് ചേര്‍ത്തല പൊലീസ് സ്‌റ്റേഷന്‍വളപ്പിലാണ് സൂക്ഷിച്ചിരിക്കുന്നത്. നാലുലക്ഷത്തോളം വിലവരുന്ന കിഴങ്ങ് നിശ്ചിത സമയത്ത് നടപടികള്‍ സ്വീകരിക്കാതെ വന്നതോടെയാണ് പഴകി ഉപയോഗയോഗ്യമല്ലാതായത്. പൊലീസ്‌ സ്​റ്റേഷന്‍ വളപ്പില്‍ സൂക്ഷിച്ചിരുന്ന കിഴങ്ങ് ചീഞ്ഞ്​ ദുർഗന്ധം വമിക്കുകയായിരുന്നു. ചിത്രം: പൊലീസ്​ സ്​റ്റേഷന്​ മുന്നിൽ സൂക്ഷിച്ചിരുന്ന ഉരുളക്കിഴങ്ങ് സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിൽ വളമാക്കാൻ ലോറിയിൽ കയറ്റുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story