Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2022 5:30 AM IST Updated On
date_range 20 Jan 2022 5:30 AM ISTഅക്രമങ്ങൾക്ക് പൊലീസ് കൂട്ടുനിൽക്കുന്നു -വി.ഡി. സതീശൻ
text_fieldsbookmark_border
ചാരുംമൂട്: കഴിഞ്ഞ ദിവസം ചാരുംമൂട്ടിലെ കോൺഗ്രസ് ഓഫിസിനും യൂത്ത് കോൺഗ്രസ് നേതാവിനും നേരെയുണ്ടായ അക്രമങ്ങൾക്ക് പൊലീസ് കൂട്ടുനിൽക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോൺഗ്രസ് ഓഫിസും മർദനമേറ്റ യൂത്ത് കോൺഗ്രസ് നേതാവ് അനീഷിനെയും സന്ദർശിക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകരായ പ്രതികൾക്കെതിരെ കേസെടുത്തെങ്കിലും ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയത്. 12 പേർ ചേർന്ന് ആയുധങ്ങളുമായി യുവാവിനെ ആക്രമിച്ചിട്ടും വധശ്രമത്തിന് കേസെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ, നിർവാഹക സമിതി അംഗം കോശി എം. കോശി, ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ. മുരളീധരൻ, ജനറൽ സെക്രട്ടറിമാരായ ബി. രാജലക്ഷ്മി തുടങ്ങിയവർ പ്രതിപക്ഷ നേതാവിനൊപ്പമുണ്ടായിരുന്നു. ഫോട്ടോ: ചാരുംമൂട് കരിമുളക്കലിൽ അക്രമത്തിനിരയായ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി അനീഷിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സന്ദർശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
