Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2022 5:30 AM IST Updated On
date_range 20 Jan 2022 5:30 AM ISTകോൺഗ്രസ് സൂചന സമരം
text_fieldsbookmark_border
ചാരുംമൂട്: ചുനക്കര ഗ്രാമപഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങളിലേക്ക് കൊടിക്കുന്നിൽ സുരേഷ് എം.പി അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റിന് പഞ്ചായത്ത് ഭരണകൂടം അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് ചുനക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി സൂചനസമരം നടത്തി. പഞ്ചായത്ത് സെക്രട്ടറിയുടെ കാബിൻ കോൺഗ്രസ് ജനപ്രതിനിധികൾ ഉപരോധിച്ചു. ഡി.സി.സി അംഗം കെ.എ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. ചുനക്കര വടക്ക് മണ്ഡലം പ്രസിഡന്റ് ഷാനവാസ് ഖാൻ അധ്യക്ഷത വഹിച്ചു. എൻ. ചന്ദ്രശേഖരൻ, പി.എം. രവി, അച്ചൻകുഞ്ഞ്, എസ്. സാദിഖ്, ആർ. ഷറഫുദ്ദീൻ, ജയകുമാർ ചുനക്കര, മാജിത സാദിഖ്, ഷീബമോൾ സുധീർഖാൻ, സുജ രാജേന്ദ്രകുറുപ്പ്, സുബൈദ, ഹബീബ്, ജോൺസൺ, കണ്ണൻ, പുഷ്പവല്ലി, റെജി, അബ്ദുൽ അസീസ്, രാഹുൽ രാജീവ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story