Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമന്ത്രിയെയും...

മന്ത്രിയെയും എം.എൽ.എയെയും ആദരിച്ചു

text_fields
bookmark_border
മന്ത്രിയെയും എം.എൽ.എയെയും ആദരിച്ചു
cancel
ചാരുംമൂട്: നൂറനാട് സി.ബി.എം ഹയർ സെക്കൻഡറി സ്കൂളിൽനിന്ന്​ 2019 -20, 2020-21 വർഷങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനവും പൂർവ വിദ്യാർഥികളായ മന്ത്രി പി.പ്രസാദ്, പി.എൻ. പ്രമോദ് നാരായണൻ എം.എൽ.എ എന്നിവർക്ക് ആദരവും നൽകി. അനുമോദന സമ്മേളനങ്ങൾ കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എസ്. അരുൺ കുമാർ എം.എൽ.എ എന്നിവർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ ബൈജു പഴകുളം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. രജനി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ബി.വിനോദ് എന്നിവർ അവാർഡുകൾ വിതരണം ചെയ്തു. മന്ത്രി പി. പ്രസാദ്, പി.എൻ. പ്രമോദ് നാരായണൻ എം.എൽ.എ എന്നിവരെ സ്കൂൾ മാനേജർ ഇൻ ചാർജ് പി.ആർ. കൃഷ്ണൻ നായർ ആദരിച്ചു. മാനേജർ ജയശ്രീ തമ്പി ഉപഹാരം നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ.സുജ, പഞ്ചായത്ത് അംഗം ബി. അനിൽകുമാർ, പ്രധാന അധ്യാപിക ആർ.സജിനി, ജെ.ഹരീഷ്​കുമാർ, മനോജ്, ശ്രീജ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: നൂറനാട് സി.ബി.എം. ഹയർ സെക്കൻഡറി സ്കൂളിലെ ഉണർവ് 2022 അനുമോദന പരിപാടിയിൽ മന്ത്രി പി. പ്രസാദ് സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story