Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2022 5:30 AM IST Updated On
date_range 20 Jan 2022 5:30 AM ISTകായംകുളത്ത് റോഡ് മുറിച്ച് കേബിൾ സ്ഥാപിക്കുന്നതിൽ അഴിമതി -യു.ഡി.എഫ്
text_fieldsbookmark_border
കായംകുളം: നഗരസഭയിലെ എട്ടോളം വാർഡുകളിൽ 25 കിലോമീറ്ററോളം റോഡ് മുറിച്ച് കേബിൾ സ്ഥാപിക്കാൻ അനുമതി നൽകിയതിന് പിന്നിൽ അഴിമതിയുണ്ടെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ആരോപിച്ചു. കൗൺസിൽ അറിയാതെ ചെയർപേഴ്സനും സെക്രട്ടറിയും ചേർന്ന്, 2020 ഒക്ടോബറിൽ പൊതുമരാമത്തിൽനിന്ന് ലഭിച്ച കത്തിന്റെ പേരിലാണ് 2021 നവംബറിൽ അനുമതി നൽകിയത്. സ്വകാര്യ കമ്പനിക്ക് വേണ്ടി നടത്തിയ ഇടപെടലിന് സാമ്പത്തിക താൽപര്യങ്ങളാണുള്ളത്. നഗരസഭയുടെ എൻജിനീയറിങ് വിഭാഗ മേധാവി പോലും അറിയാതെയുള്ള ഇടപെടലിന് പിന്നിലെ താൽപര്യങ്ങൾ അംഗീകരിക്കാനാവില്ല. കൗൺസിലിനെ വിശ്വാസത്തിൽ എടുക്കാതെയും അറിയിക്കാതെയും മുൻകൂർ അനുമതി നൽകിയത് അംഗീകരിക്കില്ല. അനുമതിപത്രത്തിലെ നിബന്ധനകൾ പുറത്തുവിടണം. യു.ഡി.എഫ് പാർലിമെന്ററി പാർട്ടി ലീഡർ സി.എസ്. ബാഷ, കെ. പുഷ്പദാസ്, എ.പി. ഷാജഹാൻ, ബിധു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story