Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഇനിയൊരു അടച്ചുപൂട്ടൽ...

ഇനിയൊരു അടച്ചുപൂട്ടൽ താങ്ങാനാവില്ലെന്ന്​ റീട്ടെയിൽ ഫുട്‌വെയർ അസോസിയേഷൻ

text_fields
bookmark_border
ആലപ്പുഴ: കോവിഡ് പ്രതിസന്ധിയുടെ പേരിൽ ഇനിയൊരു അടച്ചുപൂട്ടൽ ഉണ്ടായാൽ പാദരക്ഷ മേഖല തകർന്ന് തരിപ്പണമാകുമെന്ന് കേരള റീട്ടെയിൽ ഫുട്‌വെയർ അസോസിയേഷൻ. ഇത്രയധിക്കും ദുരിതമേൽപിച്ചിട്ടും ഒരാനുകൂല്യവും ഈ മേഖലക്ക് നൽകിയിട്ടില്ല. ഇനിയൊരു അടച്ചുപൂട്ടൽ താങ്ങാവുന്നതിനപ്പുറമായിരിക്കും. അടച്ചുപൂട്ടൽ പരിഹാരമല്ലെന്നാണ്​ മുൻകാല അനുഭവം. പുതിയ മാതൃകകളും ശരിയായ തീരുമാനങ്ങളും ഭരണകൂടങ്ങൾക്ക് എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പകർച്ചവ്യാധി വന്ന് മരിക്കുന്നതിലും എത്രയോ ഇരട്ടി കുടുംബങ്ങളുടെ കൂട്ട ആത്മഹത്യയായിരിക്കും കാണേണ്ടിവരുകയെന്ന്​ ജില്ല പ്രസിഡന്റ് ടിപ്ടോപ് ജലീൽ പറഞ്ഞു. ജനറൽ സെക്രട്ടറി അശ്വിൻ, മുഹമ്മദ് റാഫി, ബാലസുബ്രഹ്മണ്യൻ, അമീർ, ജോസ്​കുട്ടി കളങ്ങര, ഷാജി, സെസിൽ, നഹാസ്, നാഗേഷ്, ബാദുഷ, വർഗീസ് ശാന്തപ്പൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story