Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചളി അടിഞ്ഞ്​...

ചളി അടിഞ്ഞ്​ കീരിക്കാട് ജെട്ടി; അടുക്കാനാകാതെ ബോട്ടുകൾ

text_fields
bookmark_border
-വള്ളങ്ങൾക്കും ക്ലേശം; പ്രതാപകാലത്ത്​ 100 വള്ളം; ഇപ്പോൾ 30 മുതുകുളം: തോണി യാത്രയ്ക്കും കായൽ മത്സ്യം വാങ്ങാനുമായി ഒട്ടേറെപ്പേർ എത്തുന്ന കീരിക്കാട് ജെട്ടിയോട് അധികാരികൾക്ക് അവഗണന. ആറാട്ടുപുഴ രാമഞ്ചേരി കടവിൽനിന്ന്​ കായംകുളം -ഹരിപ്പാട് മേഖലകളിലേക്ക് പോകാൻ യാത്രക്കാർ മുൻകാലങ്ങളിൽ പൂർണമായും ആശ്രയിച്ചിരുന്നത് ഈ കടവിനെയാണ്. കൊച്ചി ജെട്ടി പാലം വന്നതോടെയാണ്​ കീരിക്കാട് ജെട്ടി അവഗണിക്കപ്പെട്ടത്​. യാത്രക്കാർക്ക് വള്ളത്തിൽ കയറാനുള്ള കടത്ത് പാലം നവീകരിക്കുന്നതിൽ വീഴ്ച വരുത്തി. തീരദേശത്തെ മറ്റ് ജെട്ടികൾ നവീകരിക്കാൻ പണം അനുവദിച്ചപ്പോഴും കീരിക്കാട് ജെട്ടിയെ ഒഴിവാക്കി. ഇപ്പോൾ ജെട്ടിയിൽ മത്സ്യ വള്ളങ്ങൾക്കും യാത്രാ ബോട്ടുകൾക്കും അടുക്കാൻ കഴിയാത്ത സ്ഥിതിയാണ്​. ചളി അടിഞ്ഞ് കൂടിയതാണ് പ്രധാന തടസ്സം. കൊല്ലം -ആലപ്പുഴ ബോട്ട് സർവിസുള്ള കായംകുളം കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ജെട്ടിയിൽനിന്ന് ബോട്ട് യാത്ര ചെയ്യാനുള്ള അവസരവും ഇല്ലാതാകുകയാണ്. ചളിയിൽ പുതയുന്നതിനാൽ മത്സ്യവള്ളങ്ങൾക്ക് പോലും കരയിലേക്ക് അടുക്കാൻ കഴിയുന്നില്ല. മുമ്പ്​ നൂറിലേറെ വള്ളങ്ങൾ മത്സ്യവുമായി ഈ കടവിൽ എത്തിയിരുന്നതാണ്​. ഇപ്പോൾ അത് കഷ്ടിച്ച്​ 30 വള്ളമായി ചുരുങ്ങി. ചളി ഡ്രജ് ചെയ്ത് മാറ്റി ബോട്ടുകളും ഹൗസ് ബോട്ടുകളും മത്സ്യ വള്ളങ്ങളും അനായാസം തീരത്ത് എത്താൻ​ സൗകര്യമൊരുക്കിയാലെ ജെട്ടിയുടെ പഴയകാല പ്രതാപം വീണ്ടെടുക്കാൻ കഴിയൂ. ജെട്ടിയിലെ കടത്തുപാലം നവീകരിച്ച് യാത്ര സുരക്ഷിതമാക്കാനും നടപടി വേണം. കീരിക്കാട് ജെട്ടിയിൽനിന്ന് ആറാട്ടുപുഴ രാമഞ്ചേരിയിലേക്ക് വർഷങ്ങൾക്ക് മുമ്പ്​ ഒമ്പത്​ കടത്ത് സർവിസുണ്ടായിരുന്നു. ഇപ്പോഴിത്​ ഒന്ന്​ മാത്രം. കുട്ടികൾ സ്കൂളിൽ വരികയും പോകുകയും ചെയ്യുന്ന സമയം കണക്കാക്കി മാത്രമാണ് ഈ കടത്ത് സർവിസ് നടത്തുന്നത്. മറ്റ് സമയങ്ങളിൽ നിവാസികൾക്ക് ആറാട്ടുപുഴ ഭാഗത്തേക്ക് പോകണമെങ്കിൽ ആറ്​ കിലോമീറ്റർ ചുറ്റി കൊച്ചിയുടെ ജെട്ടി പാലം വഴി യാത്ര ചെയ്യണം. സ്കൂൾ സമയം കഴിഞ്ഞും രണ്ടോ മൂന്നോ കടത്തു സർവിസ് നടത്തിയാൽ ജനങ്ങൾക്ക് തീരപ്രദേശങ്ങളിലേക്ക് പോകുന്നതിനും അവിടെയുള്ളവർക്ക് കിഴക്കേ കരയിൽ എത്തുന്നതിനും ഉപകരിക്കും. കീരിക്കാട് ജെട്ടിയിൽനിന്ന് ഏഴ്​ ബസ്​ സർവിസുകൾ ഉണ്ടായിരുന്നതും ഒന്നായി ചുരുങ്ങി. കോവിഡ് രൂക്ഷമാകുംമുമ്പ്​ തന്നെ ജെട്ടിയിലേക്കുള്ള പല സർവിസും മുടങ്ങിയിരുന്നു. പത്തനംതിട്ട, അടൂർ, ഹരിപ്പാട്​, ചെങ്ങന്നൂർ എന്നിവിടങ്ങളിലേക്ക് ഉണ്ടായിരുന്ന സർവിസുകൾ ചിലതാണ്​ നിർത്തലാക്കിയത്​. തീരദേശത്ത് നിന്ന് കിഴക്കൻ മേഖലയിലേക്ക് പോകാനുള്ള സൗകര്യമാണ് ഇതോടെ ഇല്ലാതായത്. കായൽ മത്സ്യം വാങ്ങാനും മറ്റും കിഴക്കൻ മേഖലയിൽനിന്ന് എത്തിയിരുന്ന ഒട്ടേറെ പേർക്ക്​ സൗകര്യപ്രദമായിരുന്നു ബസ്​ സർവിസുകൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story