Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകാറുമായി...

കാറുമായി കൂട്ടിയിടിച്ച് മിനിലോറി മറിഞ്ഞു

text_fields
bookmark_border
കാറുമായി കൂട്ടിയിടിച്ച് മിനിലോറി മറിഞ്ഞു
cancel
അമ്പലപ്പുഴ: ദേശീയപാതയില്‍ പുന്നപ്ര കുറവന്‍തോട് കാറുമായി കൂട്ടിയിടിച്ച് മിനിടിപ്പര്‍ ലോറി മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്. ഏറെ സമയം ഗതാഗതം തടസ്സപ്പെട്ടു. കാര്‍ യാത്രികന്‍ വണ്ടാനം വെളുത്തേടത്ത് കുഞ്ഞുമോന്‍ (51), ടിപ്പര്‍ ക്ലീനര്‍ പശ്ചിമബംഗാള്‍ സ്വദേശി യാസില്‍ (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചക്ക്​ 12 ഓടെയായിരുന്നു അപകടം. ജൈവവളം കയറ്റിവരുകയായിരുന്ന ടിപ്പര്‍ കൂട്ടിയിടിയിൽ ദേശീയപാതക്ക് കുറുകെ മറിയുകയായിരുന്നു. പരിക്കേറ്റവരെ പുന്നപ്ര പൊലീസും നാട്ടുകാരും ചേര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചു. ടിപ്പര്‍ മറിഞ്ഞ് ജൈവവളം നിറച്ച ചാക്കുകള്‍ ചിതറിയതാണ്​ ഏറെനേരം ഗതാഗതം തടസ്സപ്പെടാൻ ഇടയാക്കിയത്​. ആലപ്പുഴയില്‍നിന്ന്​ അഗ്​നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് ജൈവവളം നിറച്ച ചാക്കുകള്‍ നീക്കം ചെയ്തശേഷമാണ് ഗതാഗതം പൂര്‍വസ്ഥിതിയിലായത്. പിന്നീട്​ ക്രെയിൻ ഉപയോഗിച്ച് ടിപ്പർ മാറ്റി. ആലപ്പുഴ അഗ്​നിരക്ഷാ സേന വിഭാഗം അസി. സ്റ്റേഷൻ ഓഫിസർ വാല​​ൈന്‍റൻ, ഗ്രേഡ് എ.എസ്.ടി ഒ. സാബു, ഫയർ ഓഫിസർമാരായ, എന്‍.ആര്‍. ഷൈജു, സജേഷ്, ഷാജൻ കെ. ദാസ്, കണ്ണൻ, ഷൈൻ കുമാർ, രതീഷ്, പ്രശാന്ത്, കണ്ണൻ, ശ്രീരാജ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. (ചിത്രം..... പുന്നപ്ര അപകടത്തില്‍ മറിഞ്ഞ ടിപ്പര്‍ ലോറിയിലെ ജൈവവളം നിറച്ച ചാക്കുകള്‍ നാട്ടുകാരും അഗ്​നിരക്ഷാ സേനയും ചേര്‍ന്ന് നീക്കം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story