Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2022 5:30 AM IST Updated On
date_range 19 Jan 2022 5:30 AM ISTതീരദേശത്തിന് തീരാനഷ്ടമായി കെ.വി. ജോസിയുടെ വിയോഗം
text_fieldsbookmark_border
മാരാരിക്കുളം: കെ.വി. ജോസിയുടെ വിയോഗം തീരദേശത്തിന് തീരാനഷ്ടമായി. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോൺഗ്രസ് നേതാവ് മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനെട്ടാം വാർഡ് ജനക്ഷേമം കാരക്കാട്ട് കെ.വി. ജോസി (54) ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. കഴിഞ്ഞ ഡിസംബർ 28ന് രാത്രി കോലഞ്ചേരി കടമറ്റത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു . അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കോൺഗ്രസ് മാരാരിക്കുളം മണ്ഡലം പ്രസിഡന്‍റ്, ചെത്തി മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘം പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. രണ്ട് തവണ മാരാരിക്കുളം വടക്ക് പഞ്ചായത്ത് ജനപ്രതിനിധിയായിരുന്നു. 2018 ലെ മഹാപ്രളയ കാലത്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം വഹിച്ചു. കെ.വി. ജോസി താൻ പ്രസിഡന്‍റായുള്ള സംഘം മുഖേന 20 വള്ളങ്ങളാണ് ആലുവ, പെരുമ്പാവൂർ, കൂനമ്മാവ്, കുട്ടനാട് പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയത്. മാതൃകപരമായ രക്ഷാപ്രവർത്തനത്തിന് ജോസിയെയും സഹപ്രവർത്തകരെയും പെരുമ്പാവൂർ ജയഭാരത് കോളജിൽ നടന്ന ചടങ്ങിൽ ആദരിച്ചിരുന്നു. സ്വന്തമായി മത്സ്യകച്ചവടം നടത്തി വരവെ മൂവാറ്റുപുഴ മാർക്കറ്റിൽ മീനുമായി പോകുമ്പോഴാണ് അപകടം. ഭാര്യ: അനിത. മക്കൾ: റോബിൻ, അയറിൻ. കോഴിക്കോട് രൂപത കൽപ്പറ്റ സേക്രഡ് ഹാർട്ട് ചർച്ച് വികാരി ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട്, കെ.വി. തങ്കച്ചൻ, ഫ്രാൻസിസ്, ഡോമിനിക്ക്, ലാലി എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് മാരാരിക്കുളം സെന്‍റ് അഗസ്റ്റിൻസ് ദേവാലയ സെമിത്തേരിയിൽ നടക്കും. പടം: പ്രളയകാലത്ത് രക്ഷാപ്രവർത്തനം നടത്തിയതിന് കെ.വി. ജോസിയെയും സഹപ്രവർത്തകരെയും പെരുമ്പാവൂർ ജയഭാരത് കോളജിൽ നടന്ന ചടങ്ങിൽ ആദരിച്ചപ്പോൾ(ഫയൽചിത്രം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
