Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2022 5:29 AM IST Updated On
date_range 19 Jan 2022 5:29 AM ISTഎം.കെ. അബ്ദുൽ ഗഫൂർ ഹാജി അനുസ്മരണം
text_fieldsbookmark_border
തുറവൂർ: യൂത്ത് കോൺഗ്രസ് കുത്തിയതോട് ഈസ്റ്റ് മണ്ഡലം കമ്മിറ്റി എം.കെ. അബ്ദുൽ ഗഫൂർ ഹാജി അനുസ്മരണ സമ്മേളനം നടത്തി. കെ.പി.സി.സി സെക്രട്ടറി അഡ്വ.എസ്. ശരത് ഉദ്‌ഘാടനം ചെയ്തു. കോൺഗ്രസ് അരൂർ ബ്ലോക്ക് പ്രസിഡന്‍റ് ദിലീപ് കണ്ണാടൻ, അഡ്വ. കെ. ഉമേശൻ, അഡ്വ.ടി.എച്ച്. സലാം, നിധീഷ് ബാബു, അസീസ് പയിക്കാട്, എം.കമാൽ, കെ ധനേഷ് കുമാർ, കെ. അജിത്കുമാർ, സുജിത്, മനോജ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. എം.ബി.ബി.എസിന് മികച്ച വിജയം കൈവരിച്ച ദേവിക ജ്യോതിഷിനെ അഡ്വ.എസ്. ശരത് ആദരിച്ചു. എം.ജി യൂനിവേഴ്‌സിറ്റിയിൽനിന്ന് ബി.എസ്‌സി റേഡിയോളജിക്കൽ ടെക്‌നോളജിയിൽ ഒന്നാംറാങ്ക് കരസ്ഥമാക്കിയ ഫാത്തിമ അൻസാറിനെ അസീസ് പായിക്കാട് ആദരിച്ചു. ഫുട്‌ബാൾ ബാലൻസിങ്ങിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടിയ അക്ഷയ് രാജിനെ നിധീഷ് ബാബുവും ആദരിച്ചു. പടം: എം.കെ. അബ്ദുൽ ഗഫൂർ ഹാജി അനുസ്മരണ സമ്മേളനം അഡ്വ.എസ്. ശരത്ത് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
