Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആലപ്പുഴയിൽ ആർ.ഒ...

ആലപ്പുഴയിൽ ആർ.ഒ പ്ലാന്‍റുകളിൽ പരിശോധന; മൂന്നിടത്ത്​ ന്യൂനത കണ്ടെത്തി

text_fields
bookmark_border
ജലത്തിന്‍റെ സാമ്പിൾ പരിശോധിക്കും ആലപ്പുഴ: നഗരസഭ പരിധിയി​ലെ ആർ.ഒ പ്ലാന്‍റുകളിൽ ആരോഗ്യവിഭാഗം പരിശോധന നടത്തിയ പരിശോധനയിൽ മൂന്നിടത്ത്​ ന്യൂനത കണ്ടെത്തി. മാമ്മൂട് ജങ്ഷന്​ തെക്കുവശത്തുള്ള അമാന്‍ മന്‍സിലില്‍ അജീബ്, കാളാത്ത് ജങ്​ഷനു വടക്കുവശത്തുള്ള തിരുനെല്ലിവെളി വീട്ടില്‍ അശോക് കുമാര്‍, തലവടി അമ്പലത്തിനു കിഴക്കുവശം വേലിയാംകുളങ്ങരവീട്ടില്‍ ജ്യോതി എന്നിവരുടെ ഉടമസ്ഥതയിലുള്ള ആര്‍.ഒ പ്ലാന്‍റുകളിലാണ് ന്യൂനത കണ്ടെത്തിയത്​. നഗരസഭയില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ്​ പരിശോധന നടത്തിയത്​. വൃത്തിഹീനമായ പരിസരം, കുഴല്‍കിണറിലെ ജലം ഉപയോഗിക്കൽ, കൃത്യമായ ഇടവേളകളില്‍ ഫില്‍ട്ടറുകള്‍ മാറ്റാതിരിക്കുക, ജലം വാങ്ങുന്നവരുടെ രജിസ്റ്റര്‍ സൂക്ഷിക്കാതിരിക്കുക എന്നിവയാണ്​ കണ്ടെത്തിയത്​. ഇത്തരം സാഹചര്യത്തിൽ ജലം ഉപയോഗിക്കുന്നത് വയറിളക്കവും കോളറപോലുള്ള രോഗങ്ങള്‍ പകരാനും സാധ്യതയുള്ളതിനാൽ ജലത്തിന്‍റെ സാമ്പിൾ ശാസ്ത്രീയമായി പരിശോധിക്കാൻ തീരുമാനിച്ചു. പ്ലാൻറും പരിസരവും വൃത്തിയായും രേഖകൾ ക്രമബദ്ധമായും സൂക്ഷിക്കാൻ നിർദേശം നൽകി. എച്ച്.ഐ അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ജെ.എച്ച്.ഐമാരായ ടെന്‍ഷി സെബാസ്​റ്റ്യന്‍, രഘു, ഗിരീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. APL ro plant municipality ആലപ്പുഴ നഗരസഭ ആരോഗ്യവിഭാഗം ആർ.ഒ പ്ലാന്‍റുകളിൽ നടത്തിയ പരിശോധന നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story