Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസമസ്ത വിദ്യാർഥി...

സമസ്ത വിദ്യാർഥി കലാമേള: ഓച്ചിറ വി.യു.എം മദ്റസ ജേതാക്കൾ

text_fields
bookmark_border
സമസ്ത വിദ്യാർഥി കലാമേള: ഓച്ചിറ വി.യു.എം മദ്റസ ജേതാക്കൾ
cancel
കായംകുളം: സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ മേഖലയുടെ നേതൃത്വത്തിൽ നടത്തിയ ഇസ്​ലാമിക വിദ്യാർഥി കലാമേളയിൽ 100 പോയന്‍റുമായി ഓച്ചിറ വി.യു.എം മദ്റസ ഒന്നാം സ്ഥാനവും 39 പോയന്റുമായി രാമപുരം ഷഹിദാർ മദ്റസ രണ്ടാം സ്ഥാനവും 27 പോയന്റുമായി ആദിക്കാട്ടുകുളങ്ങര ഖാദിരിയ്യ മദ്‌റസ മൂന്നാം സ്ഥാനവും നേടി. കരിയിലകുളങ്ങര പൂവടിയിൽ മദ്‌റസയിൽ നടന്ന കലാമേള മദ്റസ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് എ.എ. വാഹിദ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അബ്ദുൽഖാദിർ ദാരിമി അധ്യക്ഷത വഹിച്ചു. സമാപനസമ്മേളനം ജംഇയ്യതുൽ മുഅല്ലിമീൻ ജില്ല സെക്രട്ടറി ഷംസുദ്ദീൻ മുസ്​ലിയാർ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ അയ്യൂബ് ഖാൻ മന്നാനി അധ്യക്ഷത വഹിച്ചു. അബൂബക്കർ തങ്ങൾ, കൺവീനർ സലിം അസ്​ലമി, ഇമാം ഷംനാദ് മന്നാന്നി, അബ്ദുൽ കലാം മുസ്​ലിയാർ, ജമാഅത്ത് പ്രസിഡന്റ് ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു. ചിത്രം:APLKY3SAMASTHA സമസ്ത വിദ്യാർഥി കലാമേള സമാപനസമ്മേളനം ജംഇയ്യതുൽ മുഅല്ലിമീൻ ജില്ല സെക്രട്ടറി ഷംസുദ്ദീൻ മുസ്​ലിയാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story