Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2022 5:29 AM IST Updated On
date_range 18 Jan 2022 5:29 AM ISTജില്ല ഒളിമ്പിക്സ്: കരാട്ടേ മത്സരങ്ങൾ പൂർത്തിയായി
text_fieldsbookmark_border
ആലപ്പുഴ: ജില്ല ഒളിമ്പിക്സ് മത്സരത്തിന്‍റെ ഭാഗമായി സീനിയർ കരാട്ടേ മത്സരങ്ങൾ ചേർത്തലയിൽ പൂർത്തിയായി. ചേർത്തല എൻ.എസ്.എസ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന മത്സരങ്ങളുടെ ഉദ്ഘാടനം ജില്ല ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് വി.ജി. വിഷ്ണു നിർവഹിച്ചു. കേരള കരാട്ടേ അസോസിയേഷൻ വൈസ് പ്രസിഡന്‍റ് ഹൻഷി സൂരജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ടി. സോജി സമ്മാനദാനം നിർവഹിച്ചു. ഒളിമ്പിക് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്‍റ് കെ.എ. വിജയകുമാർ സംസാരിച്ചു. വിവിധ കാറ്റഗറിയിലെ പുരുഷ-വനിത വിഭാഗത്തിലെ വിജയികൾ: 16 വയസ്സ്-ആൺകുട്ടികളുടെ കത്ത വ്യക്തിഗത വിഭാഗത്തിൽ ആദിത്യൻ കെ. സുനിലിന് സ്വർണവും എസ്. ശ്രീനാഥിന് വെള്ളിയും സി.ടി. വർഗീസ്, അജയ്ഘോഷ് എന്നിവർ വെങ്കലവും നേടി. ഇതേ വിഭാഗത്തിൽ ആൺകുട്ടികളുടെ ടീം കത്ത വിഭാഗത്തിൽ സി. മനീഷ്, അനന്തു എസ്. കുമാർ, സി.ടി. വർഗീസ് എന്നിവർ സ്വർണം പങ്കിട്ടു. 16 വയസ്സ്-പെൺകുട്ടികളുടെ കത്ത വ്യക്തിഗതവിഭാഗത്തിൽ വി.ബി. കീർത്തി സ്വർണവും മീനാക്ഷി രാജേഷ് വെള്ളിയും തൃഷ, എസ്. കാർത്തിക എന്നിവർ വെങ്കലവും സ്വന്തമാക്കി. പെൺകുട്ടികളുടെ ടീം കത്ത വിഭാഗത്തിൽ വി.ബി. കീർത്തി, മീനാക്ഷി രാജേഷ്, തൃഷ എന്നിവർ സ്വർണം നേടി. 50 കിലോ-18 വയസ്സ് പുരുഷവിഭാഗം കുമിത്തെ വിഭാഗത്തിൽ എം. വിമൽ സ്വർണവും സച്ചിൻ പി. സന്തോഷ് വെള്ളിയും 55 കിലോ വിഭാഗത്തിൽ എം. മിഥുൻ സ്വർണവും എസ്. ശ്രീനാഥ് വെള്ളിയും 60 കിലോ വിഭാഗത്തിൽ എസ്. സുജിൻ സ്വർണവും ജിത്തു ജിജി വെള്ളിയും എൽ. ശ്രീനാഥ് ഹരി, സുനോജ് എസ്. കുറുപ്പ് എന്നിവർ വെങ്കലവും 75 കിലോ വിഭാഗത്തിൽ എം.എസ്. സഞ്ജയും 84 കിലോ വിഭാഗത്തിൽ സി.ടി. വർഗീസും ജെഫിൻ ജേക്കബും സ്വർണം നേടി. 45 കിലോ പെൺകുട്ടികളുടെ കുമിത്തെ വിഭാഗത്തിൽ വി.പി. വിദ്യയും 50കിലോ വിഭാഗത്തിൽ എസ്. കാർത്തികയും സ്വർണംനേടി. എ. ഗായത്രി വെള്ളിയും വീണപ്രകാശിന് വെങ്കലവും സ്വന്തമാക്കി. 61 കിലോ വിഭാഗത്തിൽ മീനാക്ഷി രാജേഷ് സ്വർണവും മഞ്ജു എസ്. മണിക്കുട്ടൻ വെള്ളിയും 68 കിലോ വിഭാഗത്തിൽ ദിവ്യ ഷെറിൻ ഫിലിപ് സ്വർണവും നേടി. APL olympic karate winners ജില്ല ഒളിമ്പിക്സിന്റെ ഭാഗമായി ചേർത്തല എൻ.എസ്.എസ് കോളജിൽ നടന്ന കരാട്ടേ ചാമ്പ്യൻഷിപ്പിലെ വിജയികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story