Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകെ.എസ്.ആർ.ടി.സി ഡിപ്പോ...

കെ.എസ്.ആർ.ടി.സി ഡിപ്പോ ഉപരോധിച്ചു

text_fields
bookmark_border
കെ.എസ്.ആർ.ടി.സി ഡിപ്പോ ഉപരോധിച്ചു
cancel
പൂച്ചാക്കൽ: യൂത്ത് കോൺഗ്രസ് അരൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചേർത്തല കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ഓഫിസ് മാർച്ചും ഉപരോധവും നടത്തി. ചേർത്തല ഡിപ്പോയിൽനിന്നുള്ള അരൂക്കുറ്റി - തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചറും അരൂക്കുറ്റി വഴിയുള്ള വിവിധ സർവിസുകളും നിർത്തലാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ചും ഉപരോധവും. അരൂർ നിയോജകമണ്ഡലം പ്രസിഡന്‍റ്​ എം.എസ്. നിധീഷ് ബാബു ഉദ്ഘാടനം ചെയ്തു. മാർച്ച് സ്‌റ്റേഷൻ മാസ്റ്റർ ഓഫിസിന് മുന്നിൽ പൊലീസ് തടഞ്ഞു. നിയോജകമണ്ഡലത്തിലൂടെയുള്ള വിവിധ സർവിസുകൾ നിർത്തിയതിനാൽ യാത്രക്ലേശം രൂക്ഷമാണെന്ന് എം.എസ്. നിധീഷ് ബാബു പറഞ്ഞു. തുടർന്ന് ഡി.ടി.ഒ കെ.ബി. സാം, ജനറൽ കൺട്രോളിങ്​ ഓഫിസർ ജിനേഷ് ലാൽ എന്നിവരുമായി നടത്തിയ ചർച്ചയിൽ ബസുകൾ അടിയന്തരമായി പുനരാരംഭിക്കുമെന്ന് ഉറപ്പുനൽകി. പ്രതിഷേധ സമരത്തിന് ശ്രീജിത് മുരളീധരൻ, ടി.പി. അഭിലാഷ്, നൗഫൽ മുളക്കൽ, ബിജു കേളമഗലം, ടി.എം സുനീർ, വി.എസ് ശ്രീരാജ്, നിബ്രാസ് വടുതല, അതുൽ ശിവാനന്ദൻ, സലീഷ് മാടാന തുടങ്ങിയവർ നേതൃത്വം നൽകി. ചിത്രം: യൂത്ത് കോൺഗ്രസ് കെ.സ്.ആർ.ടി.സി ചേർത്തല ഡിപ്പോ ഉപരോധം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story