Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right'കെ.പി. ശശികലയുടെ...

'കെ.പി. ശശികലയുടെ സന്ദർശനം ഉന്നതതല ഗൂഢാലോചന ശരിവെക്കുന്നു'

text_fields
bookmark_border
ആലപ്പുഴ: കെ.എസ്. ഷാനിനെ വധിച്ച കേസിലെ മുഖ്യപ്രതി മണ്ണഞ്ചേരി സ്വദേശി പ്രസാദിന്റെ വീട് ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല സന്ദർശിച്ചത് കൊലപാതകത്തിലെ ഉന്നതതല ഗൂഢാലോചന ശരിവെക്കുന്നതാണെന്ന് എസ്.ഡി.പി.ഐ ജില്ല സെക്രട്ടറി അസ്ഹാബുൽ ഹക്ക് പറഞ്ഞു. ഷാൻ വധത്തിൽ സംഘ്​പരിവാർ സംസ്ഥാനതലത്തിൽ ഗൂഢാലോചന നടത്തിയിട്ടുണ്ട്. ഉന്നതബന്ധം പുറത്ത് വരാതിരിക്കാനുള്ള ആസൂത്രണത്തിനാണ് ശശികല ഉൾപ്പെടെയുള്ള നേതാക്കൾ ആലപ്പുഴയിൽ എത്തുന്നത്. ശശികലക്ക് പ്രതിയുടെ വീട്ടിൽ പോകാനുള്ള അവസരവും സുരക്ഷയും ഒരുക്കിയ പൊലീസ് നടപടി അപലപനീയമാണ്. ഈ സന്ദർശനം അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും പ്രധാന പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അസ്ഹാബുൽ ഹക്ക് ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story