Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകവർച്ചക്കേസിൽ...

കവർച്ചക്കേസിൽ ഒളിവിലിരുന്ന പ്രതി അറസ്റ്റിൽ

text_fields
bookmark_border
കവർച്ചക്കേസിൽ ഒളിവിലിരുന്ന പ്രതി അറസ്റ്റിൽ
cancel
കായംകുളം: പട്ടാപ്പകൽ ദേശീയ പാതയിൽ വാഹനം തടഞ്ഞുനിർത്തി പണമടങ്ങിയ ബാഗ് കവർച്ച ചെയ്ത കേസിൽ ഒളിവിലിരുന്ന പ്രതി അറസ്റ്റിൽ. കണ്ടല്ലൂർ തെക്ക് ശ്യാംലാൽ നിവാസിൽ ശ്യാംലാലാണ് (താറാവ് ശ്യാം -24) അറസ്റ്റിലായത്. കൊറ്റുകുളങ്ങര ഇടശ്ശേരി ജങ്​ഷന് സമീപം കഴിഞ്ഞ എപ്രിലിലായിരുന്നു സംഭവം. കൊറ്റുകുളങ്ങര സ്വദേശികളായ അഹമ്മദ് ഖാൻ, മൈമൂനത്ത്, ഷാജഹാൻ എന്നിവരുടെ കൈവശമുണ്ടായിരുന്ന 9,85,000 രൂപയടങ്ങിയ ബാഗാണ് തട്ടിയെടുത്തത്. കൂട്ടുപ്രതികളായിരുന്ന അഖിൽ കൃഷ്ണ, ശ്യാം, മിഥുൻ, അശ്വിൻ, റിജുഷ്, വിജേഷ്, പ്രവീൺ, അഖിൽ എന്നീ എട്ടുപേരെ സംഭവത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ പോയ ശ്യാംലാൽ ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല. ഒളിവിലിരുന്ന ഇയാൾ കണ്ടല്ലൂരിൽ എത്തിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കായംകുളം, കനകക്കുന്ന് പൊലീസ് സ്റ്റേഷനുകളിൽ ആറോളം കേസുകളിൽ പ്രതിയാണ്. ഡിവൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐ ശ്രീകുമാർ, പൊലീസുകാരായ ദീപക്, വിഷ്ണു, ഷാജഹാൻ, അനീഷ്, സബീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. APLKY4CRAIM SEAM
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story