Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2022 5:29 AM IST Updated On
date_range 16 Jan 2022 5:29 AM ISTകെ.കെ. രാമചന്ദ്രൻ നായർ അനുസ്മരണം
text_fieldsbookmark_border
മാന്നാർ: ചെങ്ങന്നൂർ എം.എൽ.എയായിരിക്കെ അന്തരിച്ച കെ.കെ. രാമചന്ദ്രൻ നായരുടെ നാലാം ചരമവാർഷികം സി.പി.എം മാന്നാർ ഏരിയ കമ്മിറ്റി ആചരിച്ചു. ജില്ല സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം അഡ്വ. പി. വിശ്വംഭര പണിക്കർ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പ്രഫ. പി.ഡി. ശശിധരൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ല കമ്മിറ്റി അംഗം പുഷ്പലത മധു, കെ.എം. അശോകൻ, ജി. രാമകൃഷ്ണൻ, പി.എൻ. ശെൽവരാജൻ, കെ. നാരായണ പിള്ള, അഡ്വ. സി. ജയചന്ദ്രൻ, മാവേലിക്കര, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി. സുകുമാരി, പഞ്ചായത്ത് പ്രസിഡന്‍റ് ടി.വി. രത്നകുമാരി എന്നിവർ സംസാരിച്ചു. ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ അനുസ്മരണം ജില്ല കമ്മിറ്റി അംഗം എം.എച്ച്. റഷീദ് യോഗം ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം സി.കെ. ഉദയകുമാർ അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം. ശശികുമാർ സ്വാഗതവും വി.ജി. അജീഷ് നന്ദിയും പറഞ്ഞു. സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
