Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2022 5:33 AM IST Updated On
date_range 14 Jan 2022 5:33 AM ISTഗുണ്ടനേതാവിനെ വെട്ടിയ കേസിൽ സഹോദരൻ അറസ്റ്റിൽ
text_fieldsbookmark_border
ആലപ്പുഴ: കുടുംബസ്വത്ത് തർക്കത്തിൽ ഗുണ്ടനേതാവിനെ വെട്ടിയ കേസിൽ സഹോദരൻ അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആലപ്പുഴ കുന്നുംപുറം റോസ് മഹലിൽ സാബിറിനെ (42) വെട്ടിയ കേസിൽ സഹോദരൻ ആലപ്പുഴ സിവ്യൂ വാർഡ് ഹനാ വില്ലയിൽ ഹാരിസിനെയാണ് (44) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഉൾപ്പെട്ട ആലപ്പുഴ സക്കറിയ വാർഡ് പുളിമ്പറമ്പിൽ തൗഹീദ് (30), ആലപ്പുഴ സക്കറിയ വാർഡ് ഷബ്നം മൻസിലിൽ ഷഹനാസ് (21) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസുമായി ബന്ധപ്പെട്ട് മൂന്നുപേർ അറസ്റ്റിലായി. ഈ മാസം എട്ടിന് ഉച്ചക്ക് 1.30ന് ആലപ്പുഴ വട്ടയാലുള്ള കുടുംബവീട്ടിലായിരുന്നു ആക്രമണം. സ്വത്തുതർക്കത്തിൽ സഹോദരന്മാരുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘമാണ് വെട്ടിയത്. മുസ്‌ലിം ലീഗ് വീട്ടുമുറ്റം കുടുംബ സംഗമത്തിന് തുടക്കം ആലപ്പുഴ: മുസ്‌ലിം ലീഗ് വീട്ടുമുറ്റ കുടുംബ സംഗമങ്ങൾക്ക് തുടക്കം. 'മാനവികത ഉയര്‍ത്താം, മനുഷ്യത്വം വളര്‍ത്താം' സന്ദേശവുമായി ജില്ല മുസ്‌ലിം ലീഗ് ആവിഷ്‌കരിച്ച വീട്ടുമുറ്റം കുടുംബസംഗമം പി. ഉബൈദുല്ല എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. വര്‍ഗീയതയോടും തീവ്രവാദത്തോടും മുസ്‌ലിം ലീഗ് ഒരുകാലത്തും സന്ധി ചെയ്തിട്ടില്ല. ഭരണഘടനക്ക് വിലകല്‍പിക്കാത്ത സര്‍ക്കാറാണ് രാജ്യം ഭരിക്കുന്നത്. ജനങ്ങളെ ഒന്നായി കാണേണ്ട ഭരണകൂടം അവര്‍ക്കിടയില്‍ വേര്‍തിരിവ് സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലജ്‌നത്ത് വാര്‍ഡ് പ്രസിഡന്‍റ് വൈ. ഫസലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലീം മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്‍റ് എ.എം. നസീര്‍, ജനറല്‍ സെക്രട്ടറി എച്ച്. ബഷീര്‍കുട്ടി, ട്രഷറര്‍ കമാല്‍ എം. മാക്കിയില്‍, വൈസ് പ്രസിഡന്‍റ് നസീം ഹരിപ്പാട്, സെക്രട്ടറിമാരായ എസ്.എ. അബ്ദുല്‍ സലാം ലബ്ബ, എ.എ. റസാഖ്, എസ്. നുജുമുദ്ദീന്‍, എസ്. നജ്മല്‍ ബാബു എന്നിവർ സംസാരിച്ചു. എ. എം. നൗഫല്‍ സ്വാഗതവും ഷാഫി റഹ്മത്തുല്ല നന്ദിയും പറഞ്ഞു. APL veettumuttam muslim league മുസ്‌ലിം ലീഗ് വീട്ടുമുറ്റം കുടുംബസംഗമം ജില്ലതല ഉദ്‌ഘാടനം ആലപ്പുഴ ലജ്‌നത്ത് വാര്‍ഡിൽ പി. ഉബൈദുല്ല എം.എൽ.എ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story