Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമാലിന്യം റോഡിൽ...

മാലിന്യം റോഡിൽ നിറഞ്ഞു; മൂക്കുപൊത്തി യാത്രക്കാർ

text_fields
bookmark_border
മാലിന്യം റോഡിൽ നിറഞ്ഞു; മൂക്കുപൊത്തി യാത്രക്കാർ
cancel
പൂച്ചാക്കൽ: മാലിന്യം റോഡിൽ നിറഞ്ഞതോടെ മൂക്കുപൊത്തി യാത്രക്കാർ. ആന്നലത്തോട് എസ് വളവിന് സമീപം പായിപ്പാട് ഭാഗത്ത് റോഡരികിലാണ്​ മാലിന്യം തള്ളുന്നത്​. ഹോട്ടൽ, ബേക്കറി അടക്കമുള്ള സ്ഥാപനങ്ങളിൽനിന്നും വീടുകളിൽനിന്നുമുള്ള മാലിന്യങ്ങളാണ്​ ഏറെയും. ഭക്ഷണ മാലിന്യങ്ങളായതിനാൽ നായ്​ശല്യവും രൂക്ഷമാണ്​. ഇത്​ വാഹനയാത്രക്കാർക്കും കാൽനടക്കാർക്കും പ്രഭാത സവാരിക്കാർക്കും ബുദ്ധിമുട്ട്​ ഉണ്ടാക്കുന്നുണ്ട്. ഇതിനൊപ്പം ആന്നലത്തോട്ടിലേക്ക് രാത്രി കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നതും പതിവായി. അധികൃതർ ഇടപെട്ട് മാലിന്യപ്രശ്നത്തിന് പരിഹാരം കണ്ടി​ല്ലെങ്കിൽ സമരം സംഘടിപ്പിക്കുമെന്ന് വെൽഫെയർ പാർട്ടി ആന്നലത്തോട് യൂനിറ്റ്​ സെക്രട്ടറി സാജിദ് തോട്ടത്തിൽ പറഞ്ഞു. ചിത്രം : ആന്നലത്തോട് എസ് വളവിന് സമീപം റോഡിൽ മാലിന്യം തള്ളിയനിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story