Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതെരുവുനായ്ക്കളുടെ...

തെരുവുനായ്ക്കളുടെ ആക്രമണം: നൂറിലധികം താറാവുകൾ ചത്തു

text_fields
bookmark_border
തെരുവുനായ്ക്കളുടെ ആക്രമണം: നൂറിലധികം താറാവുകൾ ചത്തു
cancel
അരൂർ: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നൂറിലധികം താറാവുകൾ ചത്തു. എഴുപുന്ന ഗ്രാമപഞ്ചായത്തിൽ പള്ളിപ്പറമ്പിൽ ജോർജുകുട്ടിയുടെ വീട്ടുവളപ്പിൽ കൂടുകെട്ടി വളർത്തിയ താറാവുകളെയാണ് കൊന്നത്. കൂടു പൊളിച്ചാണ് നായ്ക്കൾ അകത്തുകയറിയത്. വ്യാഴാഴ്ച പുലർച്ച താറാവുകളുടെ കൂട്ടക്കരച്ചിൽ കേട്ട് എത്തിയപ്പോൾ നായ്ക്കൾ ഓടി മറയുന്നത്​ കണ്ടു. കുറച്ച് താറാവുകളെ മാത്രമേ നായ്ക്കൾ കഴിച്ചിരുന്നുള്ളു. ബാക്കിയുള്ളവയെ കൊന്നൊടുക്കിയിരുന്നു. 35,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ചത്ത താറാവുകളെ കുഴിച്ചുമൂടി. മാസങ്ങൾക്കു മുമ്പ്​ സമാനമായ സംഭവം ചന്തിരൂരിലും നടന്നിരുന്നു. ചിത്രം തെരുവുനായ്ക്കൾ കൊന്നൊടുക്കിയ താറാവിൻകൂട്ടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story