Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവഴിത്തർക്കം:...

വഴിത്തർക്കം: സംഘട്ടനത്തിൽ സ്ത്രീക്ക്​​ ഗുരുതര പരിക്ക്​

text_fields
bookmark_border
മാരാരിക്കുളം: വഴിത്തർക്കത്തിൽ അയൽവാസികൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ വീട്ടമ്മക്ക്​ തലക്ക്​ ഗുരുതര പരിക്കേറ്റു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 21ാം വാർഡ് ശാസ്ത്രിമുക്ക് കൊച്ചീക്കാരൻ വീട്ടിൽ സാംസണിന്‍റെ ഭാര്യ എയ്ഞ്ചലിനാണ്​ (30) പരിക്കേറ്റത്. ഇവർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി വെന്‍റിലേറ്ററിൽ ചികിത്സയിലാണ്​. ബുധനാഴ്ച രാത്രിയായിരുന്നു ആക്രമണം. സാംസണും അയൽവീട്ടുകാരുമായി ഏറെ നാളായി വഴിത്തർക്കമുണ്ട്​. കുറച്ചുദിവസമായി തർക്കം രൂക്ഷമായിരുന്നതായി പൊലീസ് പറഞ്ഞു. സാംസണും ഭാര്യ എയ്ഞ്ചലുമായി കുടുംബവീട്ടിലേക്ക് പോകുമ്പോൾ അയൽവാസികൾ ആക്രമിക്കുകയായിരുന്നെന്നാണ് സാംസണിന്‍റെ പരാതി. ചവറുതോണ്ടി ഉപയോഗിച്ച് എയ്ഞ്ചലിന്‍റെ തലക്ക്​ അടിച്ചപ്പോൾ ഇതിന്‍റെ പല്ല് തലയോട്ടി പൊട്ടി അകത്ത്​​ കടന്ന്​ ഗുരുതര പരിക്കേറ്റു. നാട്ടുകാർ ചേർന്നാണ്​ ആശുപത്രിയിൽ എത്തിച്ചത്​. അയൽവാസികളുടെ വീട്ടിൽ എത്തിയ ഇവരുമായുണ്ടായ തർക്കത്തിനിടെയാണ് പരിക്കേറ്റതെന്നാണ് അയൽവാസിയായ ചിദംബരന്‍റെയും മകൻ പ്രവീണിന്‍റെയും മൊഴിയെന്ന് പൊലീസ് പറഞ്ഞു. ഇരുകൂട്ടരുടെയും മൊഴികളിൽ സംശയമുള്ളതിനാൽ വിശദ അന്വേഷണത്തിന് ശേഷമേ അറസ്റ്റ്​ ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോകൂവെന്ന് സി.ഐ പി.കെ. മോഹിത് പറഞ്ഞു. എയ്ഞ്ചലിനെ ആക്രമിച്ചതായി പറയുന്ന അയൽവാസികളെയും സുഹൃത്തിനെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story