Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2022 5:28 AM IST Updated On
date_range 14 Jan 2022 5:28 AM ISTഉത്സവത്തിന് ഇന്ന് കൊടിയേറും
text_fieldsbookmark_border
തുറവൂർ: പറയകാട് നാലുകുളങ്ങര ശ്രീമഹാദേവി ക്ഷേത്രത്തിലെ ഉത്സവത്തിന് വെള്ളിയാഴ്ച കൊടിയേറും. 23ന് ആറാട്ടോടെ സമാപിക്കും. കോവിഡ് മാനദണ്ഡം പാലിച്ചാണ് ചടങ്ങുകളെന്ന് ദേവസ്വം പ്രസിഡന്‍റ് എൻ. ദയാനന്ദൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. തന്ത്രി കുമരകം ജിതിൻ ഗോപാൽ, മേൽശാന്തി വാരണം ടി.ആർ. സിജി എന്നിവരുടെ മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റ്. തുടർന്ന് തുറവൂർ പ്രഭാകരന്‍റെ സംഗീതക്കച്ചേരിയും പ്രസാദ ഊട്ടും നടക്കും. 22നാണ് മഹോത്സവം. രാവിലെ 8.30ന് ഓട്ടൻതുള്ളൽ, 10.30ന് പൂരം ഇടി, വൈകീട്ട് നാലിന് കാഴ്ചശ്രീബലി, രാത്രി ഒമ്പതിന് പുഷ്പാഭിഷേകം, 10ന് സംഗീതനിശ. 23ന് പുലർച്ച ആറാട്ടിന് പുറപ്പാട്, പള്ളിനീരാട്ട് തുടർന്ന് കൂട്ടി ആറാട്ട്, കൊടിയിറക്കം, അന്നദാനം. വാർത്തസമ്മേളനത്തിൽ സെക്രട്ടറി പി. ബാനു പ്രകാശ്, പി. ബൈജു, പി.ജി. പ്രിയപ്പൻ, പി. ഭാസി തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story