Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2022 5:28 AM IST Updated On
date_range 14 Jan 2022 5:28 AM ISTഉറുമി പയറ്റില്‍ മിന്നുംപ്രകടനവുമായി ഏഴാംക്ലാസുകാരി
text_fieldsbookmark_border
അമ്പലപ്പുഴ: ഉറുമി പയറ്റില്‍ മിന്നുന്ന പ്രകടനം കാഴ്ചവെക്കുന്ന ഏഴാംക്ലാസുകാരി ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടി. തോട്ടപ്പള്ളി കൊട്ടാരവളവ് പ്രണവം വീട്ടിൽ പ്രമോദിന്‍റെ മകള്‍ പാര്‍വതിയാണ് രണ്ട് ഉറുമികൾ 30 സെക്കൻഡിൽ രണ്ട് കൈകള്‍കൊണ്ട് 212 തവണ വീശി റെക്കോഡ് തകര്‍ത്തത്. കരുവാറ്റ എസ്.എന്‍ സെന്‍ട്രല്‍ സ്കൂളിലെ വിദ്യാർഥിനി ആറുവയസ്സ് മുതലാണ് കളരി അഭ്യസിക്കുന്നത്. തോട്ടപ്പള്ളി രുദ്ര കളരി സംഘത്തിൽ പ്രദീപ് പെരുമാൾ ഗുരുക്കളുടെ ശിക്ഷണത്തിലാണ് കളരി അഭ്യസിച്ചുവരുന്നത്. ജില്ല, സംസ്ഥാനതല മത്സരങ്ങളിൽ നിരവധി മെഡലുകൾ നേടിയിട്ടുണ്ട്. പാർവതിയോടൊപ്പം സഹോദരൻ പ്രണവും കളരി അഭ്യസിക്കുന്നു. അച്ഛൻ പ്രമോദ് ആർമി ഉദ്യോഗസ്ഥനാണ്. മാതാവ്: ആശ. ചിത്രം: പാര്‍വതി പരിശീനത്തില്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
