Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2022 5:33 AM IST Updated On
date_range 13 Jan 2022 5:33 AM ISTയൂത്ത് കോൺഗ്രസ്-കെ.എസ്.യു മാർച്ചിൽ സംഘർഷം
text_fieldsbookmark_border
കായംകുളം: കൊടിമരങ്ങൾ നശിപ്പിച്ചതിനെതിരെ യൂത്ത് കോൺഗ്രസ്-കെ.എസ്.യു നേതൃത്വം സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പൊലീസ് ലാത്തിച്ചാർജിൽ നിരവധിപേർക്ക് പരിക്ക്. സാരമായി പരിക്കേറ്റ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരിത ബാബു, പുതുപ്പള്ളി മണ്ഡലം പ്രസിഡന്‍റ് ഹാരിസ് എന്നിവരെ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് ആറോടെ എം.എസ്.എം കോളജിന് മുന്നിലായിരുന്നു സംഭവം. ഇവിടെ സ്ഥാപിച്ചിരുന്ന കെ.എസ്.യുവിൻെറ കൊടിമരങ്ങൾ എസ്.എഫ്.ഐക്കാർ നശിപ്പിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധം നടത്തിയവർ എസ്.എഫ്.ഐയുടെ കൊടിമരവും ബോർഡുകളും തകർക്കാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. പ്രവർത്തകരെ അടിക്കാനുള്ള ശ്രമം തടയുന്നതിനിടെ അരിതയുടെ തലക്കാണ് അടിയേറ്റത്. കൂടാതെ വനിത പ്രവർത്തകരായ സജിത മജു, മേഘ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. അതേസമയം വനിത പൊലീസിൻെറ സാനിധ്യമില്ലാതെ വനിത പ്രവർത്തകർക്കുനേരെ അതിക്രമമുണ്ടായത് അംഗീകരിക്കാനാകില്ലെന്ന് നേതാക്കൾ പറഞ്ഞു. സംഭവമറിഞ്ഞ് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം. അഭിജിത്ത് അടക്കമുള്ളവർ ആശുപത്രിയിൽ എത്തി. എസ്.എഫ്.ഐക്കാർക്കുവേണ്ടിയാണ് പൊലീസ് പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. വിഷയത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് എ.ജെ. ഷാജഹാൻ, ഡി.സി.സി വൈസ് പ്രസിഡന്‍റ് യു. മുഹമ്മദ്, സെക്രട്ടറി കെ. പുഷ്പദാസ്, എം. നൗഫൽ, സൽമാൻ പൊന്നേറ്റിൽ, നിധിൻ എ. പുതിയിടം, വിശാഖ് പത്തിയൂർ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story