Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഇരുചക്രവാഹനങ്ങൾ...

ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

text_fields
bookmark_border
ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്
cancel
ഹരിപ്പാട്: ദേശീയപാതയിൽ താമല്ലാക്കൽ കെ.വി ജെട്ടി ജങ്ഷന് സമീപം ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. താമല്ലക്കൽ സ്വദേശികളായ ഗോപിനാഥൻ (64), കോട്ടേപ്പടിക്കൽ ജയിംസ് (48), ബൈക്ക് യാത്രികനായ മറ്റൊരു യുവാവ്​ എന്നിവർക്കാണ്​ പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനെത്തുടർന്ന് ജയിംസിനെ ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ 9.30നായിരുന്നു അപകടം. ജയിംസും ഗോപിനാഥൻ പിള്ളയും ഒരു സ്കൂട്ടറിലും യുവാവ് ബൈക്കിലുമായിരുന്നു. പരിക്കേറ്റ്​ ദേശീയപാതയിൽ 15 മിനിറ്റോളം കിടന്നിട്ടും വാഹനങ്ങൾ കിട്ടാത്തതിനാൽ ഇതുവഴിവന്ന പൊലീസ് ജീപ്പിലാണ് മുവരെയും താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തെതുടർന്ന് ദേശീയപാതയിൽ വാഹനഗതാഗതം തടസ്സപ്പെട്ടു. ചിത്രം: താമല്ലാക്കൽ കെ.വി ജെട്ടിയിലുണ്ടായ ഇരുചക്രവാഹനാപകടത്തിൽ പരിക്കേറ്റവരെ പൊലീസ് ജീപ്പിൽ ആശുപത്രിയിലേക്ക് മാറ്റുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story