Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2022 5:30 AM IST Updated On
date_range 13 Jan 2022 5:30 AM ISTജമാഅത്ത് കൗൺസിൽ 'ഞങ്ങളുണ്ട് കൂടെ' പരിപാടിക്ക് തുടക്കം
text_fieldsbookmark_border
ആലപ്പുഴ: ജമാഅത്ത് കൗൺസിലിൻെറ 'ഞങ്ങളുണ്ട് കൂടെ' പരിപാടിയുടെ ഉദ്ഘാടനം ആലപ്പുഴ ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്കൂളിലെ നൂൺ ഫീൽഡിങ് പദ്ധതിയിലേക്ക് പച്ചക്കറി കിറ്റ് നൽകി ജില്ല പ്രസിഡന്‍റ് രാജ എ. കരീം നിർവഹിച്ചു. പ്രസ്താവനകളോ പ്രകടനങ്ങളോ പ്രതിഷേധങ്ങളോ അല്ല, കരുണയും കാരുണ്യവുംകൊണ്ട് മാത്രമേ ജനഹൃദയങ്ങളിൽ എത്തിച്ചേരാൻ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയിൽ ആദ്യഘട്ടം ഭക്ഷണം, മരുന്ന്, വസ്ത്രം എന്നിവക്കും രണ്ടാംഘട്ടത്തിൽ തൊഴിൽ, വിദ്യാഭ്യാസം, പാർപ്പിടം എന്നിവക്കുമാണ് ഊന്നൽ നൽകുന്നത്. ഭാരവാഹികളായ സലീം കൂരയിൽ, റഹീം പൂവ്വത്തിൽ, എസ്. മുഹമ്മദ് കബീർ, അബ്ദുൽ നാസർ, എ.എം. സൈഫുദ്ദീൻ, എ. സിറാജുദ്ദീൻ, ഒ.കെ. അഷ്റഫ്, കബീർ വഴിച്ചേരി, ഷെമീർ കോയാക്കുട്ടി, നസീർ കോയാക്കുട്ടി, ഗഫൂർ റാവുത്തർ, ഷാജഹാൻ കുന്നുംപുറം, ജില്ല കോഓഡിനേറ്റർ സുധീർ കോയ, ഹെഡ്മിസ്ട്രസ് ഷീല സേവ്യർ, മാനേജർ ഫാ. സോളമൻ, പി.ടി.എ പ്രസിഡന്‍റ് താജുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story