Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2022 5:29 AM IST Updated On
date_range 13 Jan 2022 5:29 AM ISTവരൾച്ച അരികെ അണക്കെട്ടുകൾ തുറന്നു; വെള്ളം ഒഴുകാതെ കനാലുകൾ
text_fieldsbookmark_border
ചാരുംമൂട്: ജില്ലയുടെ കിഴക്കൻ മേഖലയിൽ വരൾച്ചയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതോടെ ഡാം തുറക്കുന്നതിന് അധികൃതർ തുടക്കമിട്ടെങ്കിലും കനാലുകൾ വൃത്തിയാക്കാത്തത് തിരിച്ചടിയാകുന്നു. പലയിടത്തും കനാലുകൾ ജലം സുഗമമായി ഒഴുകാൻ പാകത്തിനല്ല. ചിലയിടങ്ങളിൽ അറ്റകുറ്റപ്പണി തുടങ്ങിയിട്ടുണ്ടെങ്കിലും തീർന്നിട്ടില്ല. മാലിന്യം നീക്കാനുമുണ്ട്. ചിലയിടത്ത് മണ്ണിടിഞ്ഞും കാടുകയറിയും കിടക്കുകയാണ്. അതേസമയം, തെന്മല ഡാം തിങ്കളാഴ്ച തുറന്നു. പമ്പ ജലസേചന പദ്ധതിയിൽനിന്നുള്ള ജലം ചെറിയനാട് പടനിലത്ത് തുടങ്ങി ചെന്നിത്തല ആറാം ബ്ലോക്ക് പാടശേഖരം വരെയാണ് കനാൽ. കുട്ടംപേരൂർ ഭാഗത്ത് മാലിന്യം കെട്ടിക്കിടക്കുന്നതിനാൽ നീരൊഴുക്കിന് തടസ്സമുണ്ട്. ബുധനൂർ, ചെന്നിത്തല, മാന്നാർ പഞ്ചായത്തുകളിൽ പമ്പ ജലസേചന പദ്ധതിയുടെ ചെന്നിത്തല ഇടതുകര കനാലിലൂടെയാണ് വെള്ളമെത്തുന്നത്. ചെറിയനാട്ടുനിന്ന് തുടങ്ങുന്ന ചെന്നിത്തല ഇടതുകര ഉപകനാലാണ് പുലിയൂർ ഇലഞ്ഞിമേൽ, ബുധനൂർ, മാന്നാർ, ചെന്നിത്തല പഞ്ചായത്തുകളിൽ വെള്ളമെത്തിക്കുന്നത്. മുന്നറിയിപ്പോ തയാറെടുപ്പുകളോ ഇല്ലാതെയാണ് ഡാം തുറന്നതെന്നു പരാതിയുണ്ട്. നാളുകളായി ഉപയോഗശൂന്യമായി കിടന്നതിനാൽ കുട്ടംപേരൂർ ഭാഗത്തു മാലിന്യം അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു. നീരൊഴുക്ക് തടസ്സപ്പെട്ടതിനാൽ മാന്നാറിലെയും ചെന്നിത്തലയിലെയും കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തുന്നില്ല. കനാലിൽനിന്ന് ഇഴജന്തുക്കൾ സമീപവീടുകളിൽ കയറുന്നതായി പരാതിയുണ്ട്. പലയിടത്തും ചോർച്ചയുമുണ്ട്. ഇടതുകര കനാൽ അവസാനിക്കുന്ന ചെന്നിത്തലയിൽ വെള്ളമെത്തിയിട്ടില്ല. ചെങ്ങന്നൂർ മേഖലയിൽ പി.ഐ.പി ഇടതുകര കനാലിൽ വെള്ളമെത്തിയെങ്കിലും വലതുകര കനാലിൽ എത്തുന്നേയുള്ളു. കോഴഞ്ചേരി കാഞ്ഞേറ്റുംകരയിൽ കനാലിൽ വീണുകിടക്കുന്ന മരവും മാലിന്യവും നീക്കിയാലേ വെള്ളമൊഴുകൂ. കല്ലട തുറക്കുന്നതോടെ പുനലൂരിൽനിന്ന് അടൂരിലെത്തുന്ന വെള്ളം മെയിൻ കനാലിലൂടെ ചാരുംമൂട്ടിലേക്കാണ് വരുക. അവിടെനിന്ന് വള്ളികുന്നം, നൂറനാട്ടുനിന്ന് പറയംകുളത്ത് എത്തിയ ശേഷം ചെറിയ കനാലുകളിലൂടെ തെക്കേക്കര പഞ്ചായത്തിലേക്കും മറ്റിടങ്ങളിലേക്കും എത്തും. എന്നാൽ, ചാരുംമൂട് മേഖലയിലെ കനാലുകളിൽ അറ്റകുറ്റപ്പണി പൂർത്തിയായിട്ടുണ്ട്. ചിത്രം: APL KANAL 1 കാടുമൂടിയ നിലയിൽ നൂറനാട് ഭാഗത്തെ കെ.ഐ.പി കനാൽ APL KANAL 2 ആദിക്കാട്ടുകുളങ്ങരയിലെ കനാൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story