Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനിക്ഷേപകര്‍ ധര്‍ണ...

നിക്ഷേപകര്‍ ധര്‍ണ നടത്തി

text_fields
bookmark_border
നിക്ഷേപകര്‍ ധര്‍ണ നടത്തി
cancel
മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയില്‍ കോടികളുടെ തട്ടിപ്പിനിരയായ നിക്ഷേപകര്‍ നീതി ലഭിക്കാനായി നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരഭാഗമായി സഹകരണ വകുപ്പി‍ൻെറ മാവേലിക്കര അസി. രജിസ്​ട്രാര്‍ ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. തട്ടിപ്പുകാരുടെ പേരിലുള്ള റവന്യൂ റിക്കവറി ഉത്തരവു നടപ്പാക്കാതെയും ആര്‍ബിട്രേഷന്‍ കേസില്‍ കാലതാമസം വരുത്തിയും തട്ടിപ്പിനു കൂട്ടുനിന്ന സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി എടുക്കാതെയും വകുപ്പ് നടത്തുന്ന ഇരട്ടത്താപ്പിനെതിരാണ് സമരമെന്ന് നിക്ഷേപകര്‍ പറഞ്ഞു. സി.പി.എം. ലോക്കല്‍ സെക്രട്ടറി തുളസിദാസ് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ കണ്‍വീനര്‍ ബി. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. എം. വിനയന്‍ മുഖ്യപ്രഭാഷണം നടത്തി. ടി.കെ. പ്രഭാകരന്‍ നായര്‍, ശ്രീകുമാരിയമ്മ, മിനി ഉദയകുമാര്‍, നാരായണന്‍ ഉണ്ണിത്താന്‍, വര്‍ഗീസ് മാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. photo. മാവേലിക്കര താലൂക്ക് സഹകരണബാങ്ക് നിക്ഷേപകര്‍ നടത്തിയ ധര്‍ണ സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഡി. തുളസിദാസ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story