Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഉദ്യോഗസ്ഥ നിസ്സംഗത: ...

ഉദ്യോഗസ്ഥ നിസ്സംഗത: പദ്ധതികൾ അവതാളത്തിൽ; നിരാഹാരവുമായി കൗൺസിലർമാർ

text_fields
bookmark_border
കായംകുളം: ഉദ്യോഗസ്ഥ നിസ്സംഗതയിൽ നഗരസഭയിലെ പദ്ധതി പ്രവർത്തനങ്ങൾ അവതാളത്തിലായത് പ്രതിഷേധത്തിനിടയാക്കുന്നു. 2021 - 22 വർഷത്തെ പൊതുമരാമത്ത് പദ്ധതികളാണ് തടസ്സപ്പെട്ടിരിക്കുന്നത്. 19 കോടി രൂപയുടെ 175 പ്രവർത്തികൾക്കാണ് അംഗീകാരം ലഭിച്ചത്. ഇതിൽ 90 പ്രവൃത്തികൾ മാത്രമാണ് ഇതുവരെ ടെൻഡർ ചെയ്തത്. ബാക്കിയുള്ളവയുടെ എസ്റ്റിമേറ്റ് - ടെൻഡർ നടപടികളാണ് ഇഴയുന്നത്. പദ്ധതി കാലാവധി അവസാനിക്കാൻ 80 ദിവസം മാത്രമെയുള്ളു. നഗരത്തിലെ 44 വാർഡുകളെയും ബാധിക്കുന്നതായിട്ടും കാര്യക്ഷമമായ ഇടപെടൽ നടത്താൻ ഭരണ നേതൃത്വത്തിനും കഴിയുന്നില്ല. പ്രതിപക്ഷ കൗൺസിലർമാരുടെ വാർഡുകളിലാണ് കാര്യമായി ബാധിച്ചിരിക്കുന്നത്. വിഷയത്തിൽ യു.ഡി.എഫ് സമരവുമായി രംഗത്ത് വന്നത് ഭരണപക്ഷത്തെയും പ്രതിസന്ധിയിലാക്കുന്നു. ചെയർ പേഴ്സ‍ൻെറ ചേംബറിന് മുന്നിൽ കോൺഗ്രസ് കൗൺസിലർമാരായ ബിജു നസറുല്ല, നസീമ എന്നിവർ നിരാഹാര സമരം തുടങ്ങിയിരിക്കുകയാണ്. നടപടി ഉണ്ടാകുന്നത് വരെ സമരം തുടരുമെന്ന് നേതാക്കൾ പറഞ്ഞു. യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി ലീഡർ സി.എസ്. ബാഷ സമരം ഉദ്ഘാടനം ചെയ്തു. കെ. പുഷ്പദാസ്, എ.പി. ഷാജഹാൻ, അൻസാരി കോയിക്കലേത്ത്, ഷൈനി ഷിബു, ഗീത എന്നിവർ സംസാരിച്ചു. നിരാഹാര സമരത്തിന് പിന്തുണയുമായി ബി.ജെ പി കൗൺസിലർമാരും എത്തി. പാർലമൻെററി പാർട്ടി ലീഡർ ഡി. അശ്വിനിദേവ്, രാജശ്രീ കമ്മത്ത് എന്നിവരാണ് എത്തിയത്. ചിത്രം: കായംകുളം നഗരസഭക്കുള്ളിൽ യു.ഡി.എഫ് കൗൺസിലർമാർ നടത്തുന്ന സമരം പാർലമെന്‍ററി പാർട്ടി ലീഡർ സി.എസ്. ബാഷ ഉദ്ഘാടനം ചെയ്യുന്നു APLKY1NAGARASABHA
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story