Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2022 5:31 AM IST Updated On
date_range 10 Jan 2022 5:31 AM ISTവിളംബര ട്രയാത്തലൺ മത്സരം
text_fieldsbookmark_border
അമ്പലപ്പുഴ: ജില്ല ഒളിമ്പിക്സിനോട് അനുബന്ധിച്ച് കഞ്ഞിപാടത്ത് സഞ്ജീവിനി ഗ്രൂപ് ചെയർമാൻ രഘുനാഥ് ഫ്ലാഗ് ഓഫ് ചെയ്തു. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള ട്രയാത്തലൺ താരങ്ങൾ മത്സരത്തിൽ പങ്കാളികളായി. ട്രയാത്തലൺ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും മുൻ സന്തോഷ് ട്രോഫി താരവുമായ അജിത് സന്നിഹിതനായിരുന്നു. മുൻ ഇന്ത്യൻ ഫുട്ബാൾ താരം സി.വി. പാപ്പച്ചൻ സമ്മാനദാനം നിർവഹിച്ചു. സമാപന ചടങ്ങിൽ ജില്ല ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് വി.ജി. വിഷ്ണു അധ്യക്ഷതവഹിച്ചു. ജില്ല ഒളിമ്പിക് അസോസിയേഷനുവേണ്ടി സി.വി. പാപ്പച്ചനെ ആദരിച്ചു. ആലപ്പുഴ സ്വദേശി അർജുൻ ചാമ്പ്യനായി. കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് മുപ്പതോളം മത്സരാർഥികൾ പങ്കെടുത്തു. ഒന്നരകിലോമീറ്റർ നീന്തൽ, 40 കിലോമീറ്റർ സൈക്കിളിങ്, 10 കിലോമീറ്റർ ഓട്ടമാണ് വിജയകരമായി മത്സരാർഥികൾ പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story