Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2022 5:31 AM IST Updated On
date_range 10 Jan 2022 5:31 AM ISTഅനധികൃത ചെങ്കല്ല് ഖനനം തടഞ്ഞു
text_fieldsbookmark_border
മാവേലിക്കര: തെക്കേക്കര പഞ്ചായത്തിലെ തടത്തിലാൽ വാർഡിൽ നടത്തി വന്ന അനധികൃത ചെങ്കല്ല് ഖനനം കുറത്തികാട് പൊലീസ് തടഞ്ഞു. സംഭവം നാട്ടുകാർ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നായിരുന്നു പൊലീസെത്തിയത്. തടത്തിലാൽ വാർഡിന്‍റെ വടക്ക് കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് ഖനനം നടന്നുവന്നത്. ചുനക്കര സ്വദേശിയാണ് ഖനനം നടത്തി ചെങ്കല്ലുകൾ കടത്തിയത്. മാവേലിക്കര തഹസിൽദാർ എസ്. സന്തോഷ് കുമാറിന്‍റെ വിലക്കിനെ മറികടന്നായിരുന്നു ഖനനം. പ്രദേശത്തെ സി.പി.എം നേതൃത്വം റവന്യൂ-പൊലീസ് അധികാരികളുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പഞ്ചായത്ത് പരിധിയിൽ അനധികൃത ചെങ്കല്ല് ഖനനം അനുവദിക്കില്ലെന്ന് പ്രസിഡന്‍റ് ഡോ. കെ മോഹൻകുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story