Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2022 5:31 AM IST Updated On
date_range 10 Jan 2022 5:31 AM ISTകുട്ടനാട്ടിലെ റോഡുകൾക്ക് സംരക്ഷണഭിത്തി നിർമിക്കും -എം.എൽ.എ
text_fieldsbookmark_border
കുട്ടനാട്: പാടശേഖരങ്ങൾക്ക് നടുവിലൂടെ കടന്നുപോകുന്ന കുട്ടനാട്ടിലെ റോഡുകൾക്ക് സംരക്ഷണഭിത്തി നിർമിക്കുമെന്ന് തോമസ് കെ. തോമസ് എം.എൽ.എ. ചെറുതും വലുതുമായ നിരവധി റോഡുകളാണ് പാടശേഖരങ്ങൾക്ക് നടുവിലൂടെ കടന്നുപോകുന്നത്. സംരക്ഷണഭിത്തിയുടെ അഭാവത്തിൽ റോഡുകൾ പുനർ നിർമിക്കപ്പെടുമ്പോൾ വീതി കുറയുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. റോഡുകൾ ഉയരംകൂട്ടി നിർമിക്കാനും സംരക്ഷണഭിത്തി അനിവാര്യമാണ്. പാടശേഖരങ്ങളിൽ വെള്ളം കയറ്റുമ്പോൾ റോഡുകൾ മുഴുവൻ വെള്ളക്കെട്ടിലാകുന്നത് ഒഴിവാക്കാൻ നിയന്ത്രിത അളവിൽ ജലനിരപ്പ് ക്രമീകരിച്ച് നിർത്താൻ പാടശേഖര സമിതികൾക്ക് നിർദേശം നൽകണമെന്ന് കൃഷി വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡുകൾ പുനർ നിർമിക്കുന്നതിന് പദ്ധതി തയാറാക്കുമ്പോൾ ഇരുവശവും സംരക്ഷണഭിത്തി നിർമിക്കുന്നതിനാവശ്യമായ വിശദാംശങ്ങൾ ഉൾക്കൊള്ളിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
