Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2022 5:31 AM IST Updated On
date_range 10 Jan 2022 5:31 AM ISTമുഹമ്മ മുരളിയാശാൻ അനുസ്മരണവും സുവർണ മുദ്ര പുരസ്ക്കാര സമർപ്പണവും
text_fieldsbookmark_border
മുഹമ്മ: വാദ്യകുലപതി മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ നിർവഹിച്ചു. സി.പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കുട്ടമംഗലം ഗോപാലകൃഷ്ണ പണിക്കർ, കലാമണ്ഡലം ഹരീഷ്, അമ്പലപ്പുഴ ജയകുമാർ മരുത്തോർവട്ടം, ഉണ്ണികൃഷ്ണമാരാർ, അമ്പലപ്പുഴ വിജയകുമാർ, തിരുവിഴ കൊച്ചുകുട്ടപ്പമാരാർ, ഫെയ് സി.വി. ഏറനാട് എന്നിവർ സംസാരിച്ചു. അഡ്വ. എൻ. ബാലചന്ദ്രൻ സ്വാഗതവും സി.പി. ഷാജി അരങ്ങ് നന്ദിയും പറഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയികളായ കുട്ടികളെ ആദരിച്ചു. സുവർണ മുദ്ര പുരസ്ക്കാര ജേതാവ് അമ്പലപ്പുഴ കൃഷ്ണൻകുട്ടി പണിക്കർ, ഗുരുപൂജ പുരസ്കാര ജേതാവ് ക്ഷേത്ര കലാപീഠം നാരായണപണിക്കർ, വാദ്യാചാര പുരസ്കാര ജേതാവ് മാരാരിക്കുളം മക്കമ്മ ആശാൻ, വാദ്യശ്രേഷ്ഠ പുരസ്കാര ജേതാവ് പാതിരപ്പള്ളി തിലകൻ, വാദ്യ ഉപാസന പുരസ്ക്കാര ജേതാവ് അമ്പനാകുളങ്ങര മോഹൻ കുമാർ എന്നിവരെയും ആദരിച്ചു. തുടർന്ന് മേജർ സെറ്റ് കഥകളിയും ഉണ്ടായിരുന്നു. പടം: വാദ്യകുലപതി മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
