Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഉദ്ഘാടനത്തിന് സജ്ജമായി...

ഉദ്ഘാടനത്തിന് സജ്ജമായി വലിയഴീക്കൽ പാലം

text_fields
bookmark_border
ഉദ്ഘാടനത്തിന് സജ്ജമായി വലിയഴീക്കൽ പാലം
cancel
ആറാട്ടുപുഴ: തീരദേശത്തിന്‍റെ വികസനത്തിനും വിനോദസഞ്ചാരത്തിന്‍റെ കുതിച്ചുചാട്ടത്തിനും വഴിയൊരുക്കുന്ന വലിയഴീക്കൽ-അഴീക്കൽ പാലം ഉദ്ഘാടനത്തിന് സജ്ജമായി. ഈ മാസം മുഖ്യമന്ത്രി പിണറായി വിജയൻ പാലം ജനങ്ങൾക്ക്​ തുറന്നുകൊടുക്കുമെന്നാണ് പ്രതീക്ഷ. പാലത്തിന്‍റെ നിർമാണവും അനുബന്ധ പണിയും ഏറക്കുറെ പൂർത്തിയായി. പാലത്തിൽ വിളക്കുകൾ തെളിക്കുന്ന പണിയാണ് ഇനി പ്രധാനമായും ശേഷിക്കുന്നത്. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് പാലത്തിൽ പ്രത്യേക വെളിച്ചസംവിധാനം ഏർപ്പെടുത്തും. ഇതിന്​ ടൂറിസം വകുപ്പ് മൂന്ന് കോടി രൂപയുടെ എസ്​റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. അടുത്തിടെ നിർമാണപുരോഗതി വിലയിരുത്താൻ എത്തിയ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ജനുവരിയിൽ പാലം ഉദ്ഘാടനം ചെയ്യുമെന്ന് ഉറപ്പുനൽകിയിരുന്നു. പൊഴിക്ക് കുറുകെ കൊല്ലം-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ച്​ 140 കോടി മുടക്കി 976 മീറ്റർ നീളത്തിൽ ഇവിടെ നിർമിച്ച പാലം പ്രദേശത്തിന്‍റെ മുഖച്ഛായതന്നെ മാറ്റുമെന്ന പ്രതീക്ഷയാണുള്ളത്. 110 മീറ്റർ നീളത്തിൽ മൂന്ന് ആർച്ചാണ് പാലത്തിനുള്ളത്. അപ്രോച്ച് റോഡ് ഉൾപ്പെടെ 1100 മീറ്ററാണ് പാലത്തിന്‍റെ നീളം.110 മീറ്റര്‍ നീളമുള്ള ബോ സ്ട്രിങ്​ ആര്‍ച് സ്പാന്‍ ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും നീളം കൂടിയതാണ്. ഇവിടെ എത്തുന്നവർക്ക് കടലിന്‍റെയും കായലിന്‍റെയും സൗന്ദര്യവും അസ്തമയഭംഗിയും പ്രദേശത്തിന്‍റെ മനോഹാരിതയും പാലത്തിൽ നിന്ന്​ ആസ്വദിക്കാൻ കഴിയും. കടലും കായലും സംഗമിക്കുന്ന കായംകുളം പൊഴിമുഖത്തിന്‍റെ അക്കരെ കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമമാണ്. അവിടെയും വിനോദസഞ്ചാരികൾക്ക്​ കടൽത്തീരം മനോഹരമായി ഒരുക്കിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story