Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനഗരത്തിലെ ഏറ്റവും വലിയ...

നഗരത്തിലെ ഏറ്റവും വലിയ പാർക്ക് വലിയ ചുടുകാട് പരിസരത്ത് തുറന്നു

text_fields
bookmark_border
ആലപ്പുഴ : നഗരസഭ അമൃത് പദ്ധതിയിൽപ്പെടുത്തി വലിയ ചുടുകാട് പരിസരത്ത് പണി കഴിപ്പിച്ച പാർക്കിന്‍റെ ഉദ്ഘാടനം ഫിഷറീസ് - സാംസ്കാരിക മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. എച്ച്. സലാം എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. എ.എം. ആരിഫ് എം.പി മുഖ്യാതിഥിയായി. നഗരസഭ അധ്യക്ഷ സൗമ്യ രാജ് സ്വാഗതം പറഞ്ഞു. നഗരസഭ എൻജിനീയർ ഷിബു നാൽപ്പാട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. ഒരു കോടി അറുപത് ലക്ഷം രൂപ അടങ്കലിൽ പണി തീർത്ത പാർക്കിന്‍റെ കരാറുകാരായ സ്റ്റേറ്റ് അഗ്രി- ഹോർട്ടി സൊസൈറ്റി, തിരുവനന്തപുരം ചെയർമാൻ ഡോ.മഹാദേവൻ പിള്ളയെ ചടങ്ങിൽ ആദരിച്ചു. നഗരസഭയുടെ അമൃത് പദ്ധതി അർബൻ പ്ലാനർ അസി.എൻജിനീയർ ജയശ്രീ വി.ആർ, അസി. എൻജിനീയർമാരായ ശ്രീദേവി.ഇ.എം, കണ്ണൻ.എസ്, ഓവർസീയർ പ്രവീൺ പ്രബുദ്ധൻ എന്നിവർക്കും ആദര സമർപ്പണം നടത്തി. നക്ഷത്ര വനവും വിശാലമായ പുൽത്തകിടിയും ഹട്ടുകളും ഇരിപ്പിടങ്ങളും ശുചി മുറികളും ഉള്ള വലിയ ചുടുകാട് പാർക്ക് നഗരത്തിലെ ഏറ്റവും വലിയ പാർക്ക് ആയി മാറി. ഇവിടെ തുടർന്ന് ശലഭോദ്യാനം തീർക്കുകയും ചുറ്റുമതിലിൽ നഗര ചരിത്രം വെളിവാക്കുന്ന ചിത്രങ്ങളെഴുതുകയും ചെയ്യുമെന്ന് നഗരസഭ അധ്യക്ഷ സൗമ്യ രാജ് അറിയിച്ചു. ചാത്തനാട് ചുടുകാടിന് സമീപമുള്ള വിശ്രമകേന്ദ്രം, ബീച്ചിലുള്ള കാറ്റാടി പാർക്ക് എന്നിവയുടെ ഉദ്ഘാടനവും ഉടനുണ്ടാവുമെന്നും അവർ അറിയിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എ.ഷാനവാസ്, കക്ഷി നേതാക്കളായ ഹരികൃഷ്ണൻ, നസീർ പുന്നയ്ക്കൽ, എം.ജി സതീദേവി, സലിം മുല്ലാത്ത് എന്നിവർ സംസാരിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.ബാബു നന്ദി പറഞ്ഞു. photo : apl park indu
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story