Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2022 5:28 AM IST Updated On
date_range 10 Jan 2022 5:28 AM ISTഎസ്.എൻ.ഡി.പി യൂത്ത് മൂവ്‌മെന്‍റ് മേഖല സമ്മേളനം
text_fieldsbookmark_border
മാവേലിക്കര: ടി.കെ. മാധവൻ സ്മാരക മാവേലിക്കര എസ്.എൻ.ഡി.പി യൂനിയൻ യൂത്ത് മൂവ്‌മെന്‍റ് മേഖല സമ്മേളനങ്ങൾക്ക് തുടക്കമായി. തഴക്കര മേഖലയിൽ നടന്ന സമ്മേളനം യൂനിയൻ കൺവീനർ ഡോ. എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്‌മെന്‍റ് യൂനിയൻ ചെയർമാൻ നവീൻ വി.നാഥ് അധ്യക്ഷതവഹിച്ചു. ജോയന്‍റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രീംസ്, കൺവീനർ ശ്രീജിത്, മേഖല ഭാരവാഹികളായ എസ്. അഖിലേഷ്, വൈ. രമേശ്, വിജയൻ. രാജേഷ്, രാജീവ്, ടി. ഷാനൽ, വനിത സംഘം യൂനിയൻ കൺവീനർ സുനി വിജു എന്നിവർ സംസാരിച്ചു. മേഖല ഭാരവാഹികളായി രാജ് കുമാർ (ചെയർമാൻ) ജിതിൻ പ്രസാദ് (കൺവീനർ) അർജുൻ പ്രസാദ് (വൈസ് ചെയർമാൻ) പ്രീജു പ്രസാദ് (ജോ. കൺവീനർ) എന്നിവർ അടങ്ങുന്ന 11 അംഗ മേഖല കമ്മിറ്റി തെരഞ്ഞെടുത്തു. ചിത്രം ടി.കെ. മാധവൻ സ്മാരക മാവേലിക്കര എസ്.എൻ.ഡി. പി യൂനിയൻ യൂത്ത് മൂവ്‌മെന്‍റ് തഴക്കര മേഖല സമ്മേളനം യൂനിയൻ കൺവീനർ ഡോ.എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
