Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 5:36 AM IST Updated On
date_range 9 Jan 2022 5:36 AM ISTഗതാഗത സ്തംഭനത്തിനെതിരെ കണ്ണുതുറപ്പിക്കൽ സമരം
text_fieldsbookmark_border
ആലപ്പുഴ: നഗരത്തിലെ ഗതാഗത സ്തംഭനത്തിനെതിരെ കേരള പ്രദേശ് ഗാന്ധിദർശൻ വേദി ജില്ല കമ്മിറ്റി കണ്ണുതുറപ്പിക്കൽ സമരം സംഘടിപ്പിച്ചു. സഞ്ചാര സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ആലപ്പുഴയിലെ റോഡുകളുടെയും പാലങ്ങളുടെയും പണി നടക്കുന്നതെന്ന് ആലപ്പുഴ രൂപത പി.ആർ.ഒ ഫാ. സേവ്യർ കുടിയാംശ്ശേരി പറഞ്ഞു. ശവക്കോട്ടപ്പാലത്തിന് സമീപം സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധി ദർശൻ വേദി ജില്ല ചെയർമാൻ ബി. റഫീഖ് അധ്യക്ഷത വഹിച്ചു. ആലപ്പുഴ നഗരത്തിലൂടെ സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. കേരള പ്രദേശ് ഗാന്ധി ദർശൻ വേദി (കെ.പി.ജി.ഡി ) സംസ്ഥാന സെക്രട്ടറി അഡ്വ. ജി. മനോജ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിദർശൻ വനിതവേദി സംസ്ഥാന സെക്രട്ടറി റാബിയ സലീം, കെ.പി.ജി.ഡി നിയോജക മണ്ഡലം ചെയർമാൻ സോളമൻ പഴമ്പാശ്ശേരി, വനിതദർശൻ വേദി സംസ്ഥാന സെക്രട്ടറി റാബിയ സലീം, ജില്ല പ്രസിഡന്‍റ് സുമം സ്കന്ദൻ, നഗരസഭ കൗൺസിലർമാരായ ബിജി ശങ്കർ, ജി. ശ്രീലേഖ, അമ്പിളി അരവിന്ദ്, നൗഷാദ് കാത്തിരത്തിൽ, എച്ച്.എം. യൂസഫ്, അബ്ദുൽ ജലീൽ, എ. ഷൗക്കത്ത്, സ്കന്ദൻ, വേണുഗോപാൽ തുടങ്ങിയവർ സംബന്ധിച്ചു. photo : apl road strike
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story