Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 5:35 AM IST Updated On
date_range 9 Jan 2022 5:35 AM ISTസ്കൂൾ വാർഷികവും യാത്രയയപ്പും
text_fieldsbookmark_border
ചേർത്തല: അർത്തുങ്കൽ സെന്‍റ് ഫ്രാൻസീസ് അസീസി ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. സ്റ്റീഫൻ ജെ. പുന്നയ്ക്കൽ അധ്യക്ഷത വഹിച്ചു. സിനിമ നടൻ ചേർത്തല ജയൻ വിരമിക്കുന്ന അധ്യാപകരെ ആദരിച്ചു. കോർപറേറ്റ് മാനേജർ ഫാ. ക്രിസ്റ്റഫർ എം. അർഥശ്ശേരിൽ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ കെ.ജെ. നിക്സൺ, ഹെഡ്മിസ്ട്രസ് മാർഗരറ്റ് ജെയിംസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വിനോദ് മാർട്ടിൻ, അധ്യാപകരായ ബോബിൻ കെ. പാല്യത്ത്, പി.പി. സൻസിലോ, വിരമിക്കുന്ന അധ്യാപകരായ കെ.പി. സൈറസ്, മിനി പീറ്റർ, പോൾ സന്തോഷ്, വിദ്യാർഥി പ്രതിനിധി ജിസ്ന സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. photo : apl school
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story