Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 5:34 AM IST Updated On
date_range 9 Jan 2022 5:34 AM ISTകെ.എസ്.ആർ.ടി.സി പെൻഷൻ സമരം തുടരുന്നു
text_fieldsbookmark_border
ആലപ്പുഴ: കെ.എസ്.ആർ.ടി.സി പെൻഷൻകാരുടെ തുടർസമരം 21ാം ദിവസത്തിലേക്ക് കടന്നു. പെൻഷൻ പരിഷ്കരണം സംബന്ധിച്ച് ചർച്ച ആരംഭിക്കുക, പെൻഷൻ സർക്കാർ ഏറ്റെടുത്ത് എല്ലാ മാസവും ആദ്യ പ്രവൃത്തി ദിവസം വിതരണം ചെയ്യുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, പൊതുഗതാഗതം മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സംസ്ഥാനതല സമരത്തിന്‍റെ ഭാഗമായി പെൻഷനേഴ്സ് ഓർഗനൈസേഷൻ ആലപ്പുഴ യൂനിറ്റ് കമ്മിറ്റി നടത്തുന്ന സമരം പെൻഷനേഴ്സ് ഓർഗനൈസേഷൻ ആലപ്പുഴ യൂനിറ്റ് പ്രസിഡന്‍റ് ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. എ. ബഷീർകുട്ടി അധ്യക്ഷത വഹിച്ചു. വി. രാധാകൃഷ്ണൻ, ബി. ഗോപകുമാർ, വത്സല എസ്. വേണു, കെ.എം. സിദ്ധാർഥൻ, എസ്. പ്രേംകുമാർ, ടി.സി. ശാന്തിലാൽ എന്നിവർ സംസാരിച്ചു. photo : apl ksrtc strike
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story