Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 5:34 AM IST Updated On
date_range 9 Jan 2022 5:34 AM ISTമുല്ലപ്പെരിയാർ: സുപ്രീംകോടതിയിലെ കേസിൽ സർക്കാർ പിന്തുണക്കണം -ബാവ ഫൗണ്ടേഷൻ
text_fieldsbookmark_border
ആലപ്പുഴ: മുല്ലപ്പെരിയാർ ഡാമിൽ റിലയബിലിറ്റി പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് മുല്ലപ്പെരിയാർ സംരക്ഷണ സമിതിക്കുവേണ്ടി അഭിഭാഷകൻ റസൽ ജോയി സുപ്രീംകോടതിയിൽ സമർപ്പിച്ച കേസ് ഈ മാസം 11ന് പരിഗണിക്കുമെന്നും ഇതിനനുകൂലമായി സത്യവാങ്മൂലം നൽകാൻ മുഖ്യമന്ത്രി നിർദേശിക്കണമെന്നും വാടപ്പുറം ബാവ ഫൗണ്ടേഷൻ യോഗം ആവശ്യപ്പെട്ടു. അവസാനത്തെ ശ്രമമെന്ന നിലയിൽ ഡാമിന്‍റെ റിലയബിലിറ്റി പരിശോധിക്കാൻ സർക്കാർ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. വാടപ്പുറം ബാവ ഫൗണ്ടേഷൻ പ്രസിഡന്‍റ് സജീവ് ജനാർദനൻ അധ്യക്ഷത വഹിച്ചു. ജാക്സൺ ആറാട്ടുകുളം, പി.ഡി. ശ്രീനിവാസൻ, വി. കമലാസനൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story