Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഗുണ്ട-മയക്കുമരുന്ന്...

ഗുണ്ട-മയക്കുമരുന്ന് മാഫിയകൾക്കെതിരെ ജനകീയ സമിതി

text_fields
bookmark_border
തുറവൂർ: കോടംതുരുത്ത് പഞ്ചായത്തിലെ പടിഞ്ഞാറൻ മേഖലയിൽ വർധിച്ചുവരുന്ന ഗുണ്ട-മയക്കുമരുന്ന് മാഫിയകൾക്കെതിരെ സ്ത്രീകളും യുവാക്കളുമടങ്ങുന്ന 35 അംഗ ജനകീയ സമിതി രൂപവത്​കരിച്ചു. പ്രദേശത്ത് സമാധാന അന്തരീക്ഷം തിരികെ കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകാൻ തീരുമാനിച്ചു. വല്ലേത്തോട് ജെ.ആർ.ജെ പുരയിടത്തിൽ ചേർന്ന സർവകക്ഷി യോഗം കുത്തിയതോട് എസ്.എച്ച്.ഒ ജെ. പ്രദീപ് ഉദ്ഘാടനം ചെയ്തു. കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ബിനീഷ് ഇല്ലിക്കൽ അധ്യക്ഷത വഹിച്ചു. എക്സൈസ് സിവിൽ ഓഫിസർ ജയകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജയിംസ് ആലത്തറ, ഗീത ഉണ്ണി, സി.പി.എം ബ്രാഞ്ച് സെക്രട്ടറി സി.എം. ശിവൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ ട്രിഫിൻ, എസ്.യു.സി.ഐ ( കമ്യൂണിസ്റ്റ് ) ലോക്കൽ കമ്മിറ്റി അംഗം കെ. പ്രതാപൻ, കെ.പി.എം.എസ് ശാഖ സെക്രട്ടറി രാജേഷ്, ബി.ജെ.പി സംസ്ഥാന സമിതി അംഗം സി. മധുസൂദനൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ്​ പ്രമോദ്, സീക്രട്ട് ആരോ രക്ഷാധികാരി ജോയി പാലക്കാത്തറ, സെക്രട്ടറി രഗനീഷ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story