Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചേർത്തലയിൽ അത്യാധുനിക...

ചേർത്തലയിൽ അത്യാധുനിക മഴമാപിനി സ്ഥാപിച്ചു

text_fields
bookmark_border
ചേർത്തല: പട്ടണമധ്യത്തിൽ ടി.ബി കനാലിന് സമീപം ഹൈഡ്രോളജി വകുപ്പിന്‍റെ മഴമാപിനി യന്ത്രം സ്ഥാപിച്ചു. നിലവിൽ പഴയ മഴമാപിനി താലൂക്ക്​ ഓഫിസ് വളപ്പിലാണ് ഉള്ളത്. ഇത് ഇവിടെനിന്ന് മാറ്റുന്ന നടപടിയുമായി ബന്ധപ്പെട്ടാണ് അത്യാധുനിക മഴമാപിനി സ്ഥാപിച്ചത്. ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന ഡിജിറ്റൽ സംവിധാനമാണുള്ളത്. പഴയ മഴമാപിനിയിൽ ദിവസവും നിശ്ചിത സമയത്ത് ജീവനക്കാരനാണ് പരിശോധിച്ച് റിപ്പോർട്ട് നൽകിയിരുന്നത്. പുതിയത് പൂർണമായും ഡിജിറ്റലാണ്. ഇവിടെനിന്ന്​ ഓരോ മണിക്കൂർ ഇടവിട്ടുള്ള മഴ വിവരങ്ങൾ തിരുവനന്തപുരത്ത് കൺട്രോൾ റൂമിൽ എത്തുന്ന രീതിയിലാണ് ക്രമീകരണം. പെൻഡ്രൈവ് മാതൃകയിലെ ഉപകരണം ഉപയോഗിച്ച് ആവശ്യമെങ്കിൽ ഇവിടെനിന്ന്​ മഴയുടെ കണക്ക് അളക്കാനാകും. ടി.ബി കനാലിൽ ഇറിഗേഷൻ വകുപ്പിന്‍റെ സ്ഥലത്താണ് ഹൈഡ്രോളിക് വിഭാഗത്തിന്‍റെ നേതൃത്വത്തിൽ മഴമാപിനി സ്ഥാപിച്ചത്. ചുറ്റുവലയം ഉൾപ്പെടെ സ്ഥാപിച്ച് ഇത് സംരക്ഷിക്കും. മാർച്ച് 31 നുമുമ്പ്​ പൂർണതോതിൽ പ്രവർത്തിച്ചുതുടങ്ങും ചിത്രം: ടി.ബി കനാലിന് സമീപം സ്ഥാപിച്ച ഹൈഡ്രോളജി വകുപ്പിന്‍റെ മഴമാപിനിയന്ത്രം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story