Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2022 5:35 AM IST Updated On
date_range 6 Jan 2022 5:35 AM ISTവിശ്വകർമ മഹിളസംഘം സംസ്ഥാന സമ്മേളനം
text_fieldsbookmark_border
ചെങ്ങന്നൂർ: ജനസംഖ്യാനുപാതിക പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന വിശ്വകർമജരുടെ ആവലാതി പരിഹരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. മെഡിക്കൽ, പി.ജി കോഴ്‌സുകളിൽ ഉൾപ്പെടെ വിശ്വകർമജരുടെ പ്രത്യേക സംവരണം നഷ്ടമായെന്ന പരാതി പരിഹരിക്കും. വിശ്വകർമ മഹിളസംഘം സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്‍റ് എം. സരസ്വതി അമ്മാൾ അധ്യക്ഷത വഹിച്ചു. മുൻ ഭാരവാഹികളായ സരോജിനി പത്മനാഭൻ, ശാരദ വിജയൻ, രാധാമണി ടീച്ചർ എന്നിവരെ ആദരിച്ചു. വിശ്വകർമ മഹാസഭ സംസ്ഥാന പ്രസിഡന്‍റ് പി.ആർ. ദേവദാസ്, ജനറൽ സെക്രട്ടറി പി. വാമദേവൻ, മഹിളസംഘം ജനറൽ സെക്രട്ടറി ഷീല ഗോപി, ട്രഷറർ ഗീത വിജയൻ എന്നിവർ സംസാരിച്ചു. മഹിളസംഘം ഭാരവാഹികൾ: ബിന്ദു വിക്രമൻ തൊടുപുഴ (പ്രസി), മായാ വിനോബൻ കൊല്ലം (ജന സെക്ര), സുധർമണി കാട്ടാക്കട (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
