Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightരഞ്ജിത്​ വധം:...

രഞ്ജിത്​ വധം: സംഘ്​പരിവാർ സംഘടനകൾ പ്രതിഷേധമാർച്ച്​ നടത്തി

text_fields
bookmark_border
ആലപ്പുഴ: രഞ്ജിത് വധക്കേസി​ൽ പ്രതിഷേധിച്ച്​ ജില്ലയുടെ വിവിധഭാഗങ്ങളിൽ സംഘ്​പരിവാർ സംഘടനകൾ മാർച്ച്​ നടത്തി. ആലപ്പുഴ ഇരട്ട കൊലപാതകത്തി‍ൻെറ പശ്ചാത്തലത്തിൽ സംഘർഷമുണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തി‍ൻെറ മുന്നറിയിപ്പുണ്ടായിരുന്നതിനാൽ നഗരത്തിലടക്കം വൻപൊലീസ്​ അകമ്പടിയുണ്ടായിരുന്നു. എസ്​.ഡി.പി.ഐ കേന്ദ്രങ്ങളിലൂടെ പ്രകടനങ്ങൾ കടന്നുപോകുമ്പോൾ തുടർഅക്രമ​മുണ്ടാകു​മെന്നായിരുന്നു മുന്നറിയിപ്പ്​. ഇതിനാൽ ചൊവ്വാഴ്ച രാത്രി മുതൽ മണ്ണഞ്ചേരി, ആലപ്പുഴ അടക്കമുള്ള പ്രദേശങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ച്​ സുരക്ഷ ശക്തമാക്കിയിരുന്നു. ബുധനാഴ്ച വൈകീട്ട്​ ആലപ്പുഴ ആലുക്കാസ്​ ഗ്രൗണ്ടിൽനിന്ന്​ ആരംഭിച്ച റാലി സീറോ ജങ്​ഷൻ, മുല്ലക്കൽ വഴി തോണ്ടൻകുളങ്ങരയിൽ സമാപിച്ചു. തലവടി വെള്ളക്കിണർ ജങ്ഷനിൽനിന്ന് ആരംഭിച്ച പ്രകടനം നീരേറ്റുപുറം ജങ്​ഷനിൽ സമാപിച്ചു. സമാപനസമ്മേളനം വിശ്വഹിന്ദു പരിഷത്ത് ജില്ല സെക്രട്ടറി കെ. ബിജു ഉദ്ഘാടനം ചെയ്തു. ജില്ല ഉപാധ്യക്ഷൻ സുരേന്ദ്രൻ പുതുക്കരി അധ്യക്ഷത വഹിച്ചു. പി.കെ. സന്തോഷ്, കണ്ണൻ തലവടി, അനിൽകുമാർ, സുനിൽകുമാർ, പ്രമോദ് കുമാർ, ദീപ ഗോപകുമാർ എന്നിവർ സംസാരിച്ചു. APL sagparivar രഞ്ജിത്​ വ​ധക്കേസിൽ പ്രതിഷേധിച്ച്​ ആലപ്പുഴ നഗരത്തിൽ സംഘ്​പരിവാർ സംഘടനകൾ നടത്തിയ മാർച്ച്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story